ബ്രിജ് ഭൂഷണെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചു
ഗുസ്തി താരങ്ങളുമായി കായിക മന്ത്രി അനുരാഗ് താക്കൂർ നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചു. ഗുസ്തി താരങ്ങളുമായി കായിക മന്ത്രി അനുരാഗ് താക്കൂർ നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം. അന്വേഷണം പൂർത്തിയാകുന്നതുവരെ ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷൺ ശരണിനെ മാറ്റി നിർത്തുമെന്ന് അനുരാഗ് താക്കൂർ അറിയിച്ചു.
അന്വേഷണത്തിൽ മേൽനോട്ട സമിതി രൂപീകരിക്കും. സമിതി അംഗങ്ങളെ നാളെ തീരുമാനിക്കും. സമിതി നാലാഴ്‌ചയ്‌ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ഉചിതമായ അന്വേഷണം നടത്തുമെന്ന ഉറപ്പ് ലഭിച്ചതിനാലാണ് പ്രതിഷേധം അവസാനിപ്പിക്കുന്നതെന്ന് ഗുസ്തി താരങ്ങൾ പ്രതികരിച്ചു.
റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള താരങ്ങൾ ജന്തർമന്ദറിൽ പ്രതിഷേധിച്ചത്. ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നും, ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമായിരുന്നു ആരോപണം. ഫെഡറേഷന്റെ ഭാഗത്ത് നിന്നും അപായപ്പെടുത്തുമെന്ന് വരെ ഭീഷണി ഉണ്ടായെന്നും ഫോഗട്ട് പറഞ്ഞു.
Adjust Story Font
16