കാർഷിക നിയമങ്ങള്‍ സംബന്ധിച്ച പഠന റിപ്പോർട്ട് പരസ്യപ്പെടുത്തണം; പരാതിയുമായി സമിതിയംഗം
സുപ്രിം കോടതി നിയോഗിച്ച മൂന്നംഗ സമിതിയിലെ അംഗം അനിൽ ഗൺവതാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
കാർഷിക നിയമങ്ങൾ സംബന്ധിച്ച പഠന റിപ്പോർട്ട് സുപ്രിം കോടതി പരിഗണിക്കുന്നില്ലെന്ന് പരാതി. ഇതുസംബന്ധിച്ച് സുപ്രിം കോടതി നിയോഗിച്ച മൂന്നംഗ സമിതിയിലെ അംഗമായ ശേത്കാരി സംഘടനയുടെ അധ്യക്ഷൻ അനിൽ ഗൺവത്, ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് കത്തയച്ചു. പഠനറിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നും, കേന്ദ്രസർക്കാരിന് കൈമാറണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
കർഷകരുടെ ആശങ്കകൾ ഇതുവരെ പരിഹരിക്കാത്തതിലും, പ്രക്ഷോഭം തുടരുന്നതിലും വേദനയുണ്ടെന്ന് അനിൽ ഗൺവത് കത്തിലൂടെ വ്യക്തമാക്കി. കഴിഞ്ഞ മാർച്ച് 19നാണ് മൂന്നംഗ സമിതി മുദ്രവച്ച കവറിൽ സുപ്രിം കോടതിക്ക് റിപ്പോർട്ട് കൈമാറിയത്. കഴിഞ്ഞ ജനുവരി 12നാണ് കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്ത ശേഷം സുപ്രിം കോടതി മൂന്നംഗ സമിതി രൂപീകരിച്ചത്.
Next Story
Adjust Story Font
16