Quantcast

ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെഷൻസ് കോടതി മാറ്റിവച്ചു

ബുധനാഴ്ച ജാമ്യ ഹരജി വീണ്ടും പരിഗണിക്കും

MediaOne Logo

Web Desk

  • Updated:

    11 Oct 2021 8:40 AM

Published:

11 Oct 2021 8:25 AM

ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെഷൻസ് കോടതി മാറ്റിവച്ചു
X

മുംബൈ ലഹരി മരുന്നു കേസിൽ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈ സെഷൻസ് കോടതി മാറ്റി. ബുധനാഴ്ചക്കുള്ളിൽ നിലപാടറിയിക്കാൻ കോടതി എൻസിബിക്ക് നിർദേശം നല്‍കി. ബുധനാഴ്ച ജാമ്യ ഹരജി വീണ്ടും പരിഗണിക്കും.

ആര്യൻ ഖാൻ ഉൾപ്പെടെ 8 പ്രതികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ രണ്ട് വിദേശികൾ ഉൾപ്പെടെ 20 പേരാണ് നിലവിൽ അറസ്റ്റിലുള്ളതെന്ന് എൻസിബി അറിയിച്ചു.

കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സിനിമാ നിർമാതാവ് ഇംതിയാസ് കത്രിക്ക് എൻസിബി നോട്ടീസ് നൽകിയിട്ടുണ്ട്. ആര്യൻ്റെ ഡ്രൈവറുടെ മൊഴിയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

TAGS :

Next Story