Quantcast

ഡൽഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പട്ട ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

വായു മലിനീകരണം തടയാൻ കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോടതിനിർദേശിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-11-15 01:57:37.0

Published:

15 Nov 2021 1:55 AM GMT

ഡൽഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പട്ട ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
X

ഡൽഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പട്ട ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിദ്യാർഥിയായ ആദിത്യ ദുബെ നൽകിയ ഹരജിയിൽ വാദം കേൾക്കുക. വായു മലിനീകരണം തടയാൻ കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോടതിനിർദേശിച്ചിട്ടുണ്ട്. മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് പഠനം ഓൺലൈൻ ആക്കിയിട്ടുണ്ട്.

ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കുന്നതിനായി അടിയന്തര നടപടി വേണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർദേശിച്ചിരുന്നു. നഗരത്തിൽ പുകമഞ്ഞ് രൂകഷമായതോടെ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു. ഒക്ടോബർ 24 മുതൽ ഈ മാസം 8 വരെയുള്ള വാഹന പുകയാണ് അതിരൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റർ ഫോർ സയൻസ് ആൻസ് എൻവയോൺമെന്റ് വ്യക്തമാക്കി.

ശനിയാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മലിനീകരണ പ്രതിസന്ധിയെ നേരിടാൻ വിവിധ നിർദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു. സ്‌കൂളുകൾ ഒരാഴ്ചത്തേക്ക് അടച്ചിടുക, നിർമാണ പ്രവർത്തനങ്ങൾ നിരോദിക്കുക, സർക്കാർ ഉദ്യോഗസ്ഥർക്കുള്ള വർക്ക് ഫ്രം ഹോം അനുവദിക്കുക. എന്നിവയുൾപ്പെടെ വിവിധ അടിയന്തിര നടപടികളാണ് അദ്ദേഹം പ്രഖ്യാപിച്ചത്

TAGS :

Next Story