Quantcast

പോസ്റ്റ്‌മോർട്ടത്തിനുള്ള സമയപരിധി നീക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

അവയവദാനത്തിന് ഗുണകരമാകും വിധമാണ് നിർണായക മാറ്റം

MediaOne Logo

Web Desk

  • Published:

    15 Nov 2021 3:32 PM GMT

പോസ്റ്റ്‌മോർട്ടത്തിനുള്ള സമയപരിധി നീക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം
X

മികച്ച സാങ്കേതിക സംവിധാനത്തോടെ സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ്മോർട്ടം നടത്താൻ ആശുപത്രികൾക്ക് അനുവാദം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. അവയവദാനത്തിന് ഗുണകരമാകും വിധമാണ് നിർണായക മാറ്റം.

കൊലപാതകം, ആത്മഹത്യ, ബലാത്സംഗം തുടങ്ങിയ ക്രിമനൽ പശ്ചാത്തലമുള്ള സംഭവങ്ങളിലെ മൃതശരീരങ്ങൾ പകൽ സമയങ്ങളിൽ മാത്രമേ പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കൂ.

രാത്രിയിലും പോസ്റ്റ്മോർട്ടം നടത്തുന്നത് അനുവദിക്കുന്നതിനായി ഹെൽത്ത് സർവീസ് ഡയറക്ടറേറ്റ് ജനറൽ ടെക്നിക്കൽ കമ്മിറ്റിയും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ചേർന്ന യോഗം വിലയിരുത്തിയിരുന്നു. ചില ആശുപത്രികളിൽ ഇത്തരത്തിൽ മികച്ച സങ്കേതിക സംവിധാനത്തോടെ നിലവിൽ രാത്രികളിൽ പോസ്റ്റ്മോർട്ടം നടത്താറുണ്ടെന്നത് യോഗം ചർച്ച ചെയ്തിരുന്നു.


The Union Ministry of Health has given permission to hospitals to perform postmortem after sunset with state-of-the-art technology. A notification has been issued in this regard. The crucial change is how to benefit organ donation.

TAGS :

Next Story