Quantcast

ഈ രണ്ട് സ്ത്രീകള്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി; എലിഫന്‍റ് വിസ്പറേഴ്സിന്‍റെ പുരസ്കാര നേട്ടത്തില്‍ രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു

MediaOne Logo

Web Desk

  • Published:

    13 March 2023 8:02 AM GMT

Kartiki Gonsalves and producer Guneet Monga
X

സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസും നിര്‍മാതാവ് ഗുനീത് മോംഗയും

ഡല്‍ഹി: ഓസ്കറില്‍ ഇന്ത്യയുടെ അഭിമാനമായ 'ദി എലിഫന്‍റ് വിസ്പറേഴ്സ്, 'നാട്ടു നാട്ടു' എന്നിവയെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു.

''ഇന്ത്യ നൃത്തം ചെയ്ത ഗാനം ആഗോളതലത്തില്‍ എത്തിയിരിക്കുന്നു.ഓസ്കര്‍ നേടിയതിന് മുഴുവന്‍ ആര്‍ആര്‍ആര്‍ ടീമിനും അഭിനന്ദനങ്ങള്‍'' രാഹുല്‍ ട്വീറ്റ് ചെയ്തു. '' ഓസ്‌കർ നേടിയ 'ദി എലിഫന്റ് വിസ്‌പറേഴ്‌സിന്റെ' മുഴുവൻ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.വന്യജീവി സംരക്ഷണത്തിന്‍റെ സൗന്ദര്യവും പ്രാധാന്യവും നിറഞ്ഞ ഹൃദയസ്പർശിയായ പ്രദർശനത്തിലൂടെ ഈ രണ്ട് സ്ത്രീകളും ഇന്ത്യയുടെ അഭിമാനമുയര്‍ത്തി'' മറ്റൊരു ട്വീറ്റില്‍ രാഹുല്‍ കുറിച്ചു.

"മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ 'ആർആർആർ'-ലെ നാട്ടു നാട്ടിന് ലഭിച്ചതില്‍ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരോടൊപ്പം സന്തോഷിക്കുന്നു. ഇന്ത്യയിലേക്ക് വളരെയധികം സന്തോഷവും സന്തോഷവും കൊണ്ടുവന്നതിന് നന്ദി," ഖാര്‍ഗെയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ആര്‍ആര്‍ആര്‍ ടീമിനും അഭിനന്ദനങ്ങള്‍..ഖാര്‍ഗെ ട്വീറ്റ് ചെയ്തു. ''ഈ ആഗോള അംഗീകാരത്തിനും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഇന്ത്യക്കാർക്ക് അഭിമാനവും സന്തോഷവും നൽകിയതിന് മുഴുവൻ ആർആർആർ ടീമിനും അഭിനന്ദനങ്ങൾ! ജയ്. ഹിന്ദ്."എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

TAGS :

Next Story