2022ല്‍ 34 ലക്ഷം ഇന്ത്യാക്കാരും ഉപയോഗിച്ച പാസ്‍വേഡ് ഇതാണ്!
ഈ പാസ്‌വേഡ് 3.4 ദശലക്ഷത്തിലധികം തവണയാണ് ഉപയോഗിച്ചത്
ഡല്‍ഹി: ഫോണ്‍,സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ തുടങ്ങി എല്ലാത്തിനെയും നമ്മള്‍ പാസ്‍വേഡ് ഉപയോഗിച്ച് സുരക്ഷിതരാക്കാറുണ്ട്. മിക്കവരും ജനിച്ച വര്‍ഷമോ, പ്രിയപ്പെട്ടവരുടെ പേരോ അല്ലെങ്കില്‍ അക്കങ്ങളോ ആയിരിക്കും പാസ്‍വേഡ് ആയി ഉപയോഗിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ഒരു പാസ്‍വേഡ് കാണില്ലേ? 2022ല്‍ 34 ലക്ഷം ഇന്ത്യാക്കാരും പാസ്‍വേഡായി ഉപയോഗിച്ചത് 'password'എന്ന വാക്കു തന്നെയായിരുന്നു.
നോർഡ് സെക്യൂരിറ്റിയുടെ പാസ്‌വേഡ് മാനേജർ വിഭാഗമായ നോർഡ്‌പാസിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ 2022ൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്‌വേഡുകളുടെ ലിസ്റ്റില്‍ 'പാസ്‌വേഡ്' ഒന്നാമതെത്തി. ഈ പാസ്‌വേഡ് 3.4 ദശലക്ഷത്തിലധികം തവണയാണ് ഉപയോഗിച്ചത്. പാസ്‌വേഡുകള്‍ സ്ഥിരമായി മറന്നു പോകുന്നതിനെ തുടര്‍ന്നാണ് ഇന്ത്യാക്കാര്‍ പാസ്‌വേഡ് തന്നെ പാസ്‌വേഡായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ആപ്ലിക്കേഷനുകള്‍ വര്‍ധിക്കുന്നതിനാല്‍ എല്ലാ പാസ്‍വേഡുകളും ഓര്‍ത്തിരിക്കാന്‍ കഴിയുന്നില്ലെന്നും ഉപഭോക്താക്കള്‍ പറയുന്നു. പാസ്‌വേഡുകള്‍ ലളിതമായതോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിയെന്നും റിപ്പോര്‍ട്ടുണ്ട്.
123456,12345678 എന്നീ പാസ്‍വേഡുകളും ലിസ്റ്റിലുണ്ട്. ഇവയെല്ലാം ദുര്‍ബലമായ പാസ്‍വേഡുകളാണെന്ന് നോര്‍ഡ് പാസ് വ്യക്തമാക്കുന്നു. ഒരു സെക്കന്‍ഡില്‍ താഴെ സമയം കൊണ്ട് ഈ പാസ്‍വേഡ് തകര്‍ക്കാന്‍ കഴിയുമെന്നും നോര്‍ഡ് പാസ് പറയുന്നു. റിപ്പോർട്ട് പ്രകാരം 2022-ൽ ഇന്ത്യയിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന നാലാമത്തെ പാസ്‌വേഡാണ് 'ബിഗ്ബാസ്കറ്റ്'. ഏകദേശം അഞ്ച് മിനിറ്റു കൊണ്ട് ഈ പാസ്‍വേഡ് തകര്‍ക്കാന്‍ സാധിക്കും. 75,000ലധികം തവണ ഈ പാസ്‍വേഡ് ഉപയോഗിച്ചിട്ടുണ്ട്. അതേസമയം, "123456789" പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. പാസ്@123, 1234567890 എന്നീ പാസ്‍വേഡുകളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
10,000ലധികം തവണ ഉപയോഗിച്ചിരിക്കുന്ന പാസ്‌വേഡായ "anmol123" ആണ് എട്ടാം സ്ഥാനത്ത്. ഏറ്റവും ശക്തമായ പാസ്‍വേഡും കൂടിയാണിത്. പലപ്പോഴും ആളുകള്‍ ദുര്‍ബലമായ പാസ്‍വേഡുകളാണ് ഉപയോഗിക്കുന്നതെന്നും നോര്‍ഡ് പാസ് പറയുന്നു.
Adjust Story Font
16