'തെറ്റ് പറ്റിപ്പോയി; ക്ഷമിക്കണം, ഒരുപാട് കഷ്ടപ്പെട്ടു; ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ചതെല്ലാം തിരിച്ചുനൽകി കള്ളൻ
സോഷ്യൽമീഡിയയിൽ വൈറലായി കള്ളന്റെ ക്ഷമാപണക്കത്ത്
ഭോപ്പാൽ: ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വസ്തുക്കളെല്ലാം തിരിച്ചുനൽകി കള്ളൻ.മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലാണ് സംഭവം. മോഷ്ടിച്ച സാധനങ്ങൾ തിരിച്ചുനൽകിയതിനൊപ്പമുണ്ടായിരുന്ന ക്ഷമാപണക്കത്തും പൊലീസ് കണ്ടെടുത്തു.ഒക്ടോബർ 24നാണ് ലാംത പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ശാന്തിനാഥ് ദിഗംബർ ജയിൻ ക്ഷേത്രത്തിൽ നിന്നാണ് താഴികക്കുടം ഉൾപ്പെടെ 10 അലങ്കാര വെള്ളിയും മൂന്ന് പിച്ചള ഉരുപ്പടികളും മോഷണം പോയത്.
അഞ്ചുദിവസത്തിന് ശേഷം ലാംതയിലെ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഒരു കുഴിയിൽ ഒരു ബാഗ് കിടക്കുന്നത് കണ്ടു. നാട്ടുകാർ ഈ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ വസ്തുക്കൾ കണ്ടെടുത്തത്. അതിനൊപ്പം കള്ളന്റെ മാപ്പപേക്ഷയും കണ്ടെടുത്തു. കള്ളന്റെ കത്ത് സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.
''ഞാൻ എന്റെ പ്രവൃത്തിയിൽ മാപ്പ് ചോദിക്കുന്നു. ഞാൻ ഒരു തെറ്റ് ചെയ്തു, എന്നോട് ക്ഷമിക്കൂ. മോഷണത്തിന് ശേഷം ഞാൻ ഒരുപാട് കഷ്ടപ്പെട്ടു''.. എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. മോഷ്ടിച്ച വസ്തുക്കൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നുംഅഡീഷണൽ പൊലീസ് സൂപ്രണ്ട് വിജയ് ദബർ പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
Adjust Story Font
16