Quantcast

വിഗ്രഹത്തിൽ തൊട്ടുവന്ദിച്ച് നേർച്ചപ്പെട്ടിയിൽ നിന്ന് മോഷണം; കള്ളന്‍റെ ദൃശ്യങ്ങൾ വൈറൽ

ക്ഷേത്രം മേൽനോട്ടക്കാരന്‍റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടുകയും ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2021-11-14 12:38:30.0

Published:

14 Nov 2021 11:54 AM GMT

വിഗ്രഹത്തിൽ തൊട്ടുവന്ദിച്ച് നേർച്ചപ്പെട്ടിയിൽ നിന്ന് മോഷണം; കള്ളന്‍റെ ദൃശ്യങ്ങൾ വൈറൽ
X

വിഗ്രഹം തൊട്ടു വന്ദിച്ച് ക്ഷേത്രത്തിലെ പണപ്പെട്ടിയില്‍ നിന്ന് മോഷ്ടിക്കുന്ന കള്ളന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മഹാരാഷ്​ട്രയിലെ താനെയിൽ ഖോപത്​ പ്രദേശത്തെ ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം. വീഡിയോ പ്രചരിച്ചതോടെ നൗപദ പൊലീസ്​ പ്രതിയെ പിടികൂടുകയും ചെയ്തു.

നവംബര്‍ ഒന്നാം തീയതിയാണ് സംഭവം നടക്കുന്നത്. ക്ഷേത്രത്തിന്‍റെ വാതിൽ പൊളിച്ച്​ മോഷ്ടാവ്​ അകത്തുകടക്കുകയായിരുന്നു. ശേഷം പണപ്പെട്ടിയിൽനിന്ന്​ 1000 രൂപ കവർന്നു. വിഡിയോയിൽ മോഷ്ടാവ്​ ക്ഷേത്രത്തിനകത്ത്​ പ്രവേശിക്കുന്നതും വിഗ്രഹത്തിന്‍റെ കാലിൽ തൊട്ട്​ നമസ്​കരിക്കുന്നതും കാണാം.

ക്ഷേത്രം മേൽനോട്ടക്കാരന്‍റെ പരാതിയിലാണ് ​പൊലീസ്​ കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടുകയും ചെയ്തു. ഇയാളിൽനിന്ന്​ മോഷണം പോയ പണം കണ്ടെടുത്തതായും പൊലീസ്​ വ്യക്തമാക്കുന്നു.

TAGS :

Next Story