Quantcast

ആദ്യ ബജറ്റുമായി മൂന്നാം മോദി സർക്കാർ; പതിനെട്ടാം ലോക്‌സഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയുടെ നേർചിത്രമായ സാമ്പത്തിക സർവേ ഇന്ന് സമർപ്പിച്ച ശേഷം ധനമന്ത്രി നിർമല സീതാരാമൻ നാളെ പൂർണ ബജറ്റ് അവതരിപ്പിക്കും.

MediaOne Logo

Web Desk

  • Published:

    22 July 2024 1:18 AM GMT

Budget 2024
X

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയിലെ ആദ്യ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. നാളെയാണ് കേന്ദ്രബജറ്റ്. സാമ്പത്തിക സർവേ ഇന്ന് സഭയുടെ മേശപ്പുറത്ത് വയ്ക്കും.

ഇന്ന് മുതൽ ആഗസ്റ്റ് 12 വരെയാണ് പാർലമെന്റിന്റെ ഇരുസഭകളും സമ്മേളിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയുടെ നേർചിത്രമായ സാമ്പത്തിക സർവേ ഇന്ന് സമർപ്പിച്ച ശേഷം ധനമന്ത്രി നിർമല സീതാരാമൻ നാളെ പൂർണ ബജറ്റ് അവതരിപ്പിക്കും. ഇടക്കാല ബജറ്റും വോട്ട് ഓൺ അകൗണ്ടുമാണ് നേരത്തെ പാസാക്കിയിരുന്നത്.

വ്യോമയാനം, റബർ , കോഫി എന്നീ മേഖലകളിൽ പരിഷ്കാരത്തിനു ഉപകരിക്കുന്ന സുപ്രധാന ആറു ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കും. നീറ്റ് പരീക്ഷയിലെ ക്രമക്കേട് , യുപിയിലെ കാവ്ഡ് യാത്ര വിഭജനത്തിനായി ദുരുപയോഗം ചെയ്യുന്നത് അടക്കമുള്ള വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ജമ്മു കശ്മീരിലെ ഭീകരാക്രമണവും ട്രെയിൻ അപകടങ്ങളും തുടർ പരമ്പരകൾ ആകുന്നതിനെക്കുറിച്ച് സർക്കർ മറുപടി പറയണം എന്നതാണ് ഇൻഡ്യ സഖ്യത്തിന്റെ പ്രധാന ആവശ്യം. ഈ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ പാർലമെന്റിൽ പ്രതിഷേധം ഉയർത്തുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

സ്പീക്കർ തെരെഞ്ഞെടുപ്പിൽ സഹകരിച്ചിട്ടും ഡെപ്യൂട്ടി സ്പീക്കർ പദവി നൽകാതിരിക്കുന്നത് പ്രതിപക്ഷത്ത് കടുത്ത അമർഷം സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിന് ഇരുപത്തിനാലായിരം കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നും ആലപുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് ബയോ സേഫ്റ്റി ലെവൽ മൂന്ന് പദവി നൽകണമെന്നും ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ സി.പി.ഐ രാജ്യസഭ കക്ഷി നേതാവ് പി സന്ദോഷ് കുമാർ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story