വഴിനീളെ പ്ലാസ്റ്റിക് പാത്രങ്ങള്‍ എറിഞ്ഞും കൊട്ടിയും ഒരു വില്‍പന; വേറിട്ട മാര്‍ക്കറ്റിംഗ് തന്ത്രവുമായി കച്ചവടക്കാരന്‍
തെരുവകളിലൂടെ നടന്ന് വില്‍പന നടത്തുന്ന ഒരു പ്ലാസ്റ്റിക് കച്ചവടക്കാരന്‍റെ മാര്‍ക്കറ്റിംഗാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്
പ്ലാസ്റ്റിക് കച്ചവടക്കാരന്‍
ഡല്‍ഹി: ഉല്‍പന്നത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധ്യപ്പെടുത്താന്‍ പ്രസ്തുത വസ്തു എറിഞ്ഞും ചുറ്റിക കൊണ്ടിടിച്ചുമൊക്കെയുള്ള പരസ്യങ്ങള്‍ നാപ്ടോള്‍ പോലുള്ള ഓണ്‍ലൈന്‍ ഫോപ്പിംഗ് പ്ലാറ്റ്ഫോമുകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എത്ര ഉയരത്തില്‍ നിന്നും വീണാലും പൊട്ടാത്ത ഉല്‍പന്നമെന്ന് വിചാരിച്ച് പലരും ഇത് കണ്ണുമടച്ചു ഓര്‍ഡര്‍ ചെയ്യുകയും ചെയ്യും. തെരുവകളിലൂടെ നടന്ന് വില്‍പന നടത്തുന്ന ഒരു പ്ലാസ്റ്റിക് കച്ചവടക്കാരന്‍റെ മാര്‍ക്കറ്റിംഗാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
താന്‍ വില്‍ക്കുന്ന പാത്രങ്ങള്‍ അങ്ങനെയൊന്നും പൊട്ടില്ലെന്ന് തെളിയിക്കാനായി അവ റോഡിലേക്ക് വലിച്ചെറിയുകയും കൂട്ടിയിടിക്കുകയും ചുരുട്ടിക്കൂട്ടുകയുമാണ് ഇയാള്‍. എന്നാല്‍ പാത്രത്തിന് ഒരു കേടും സംഭവിക്കുന്നുമില്ല. ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാന്‍ഷും കബ്രയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 'മാര്‍ക്കറ്റിംഗ് ലെവല്‍ അള്‍ട്രാ പ്രോ മാക്സ്' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കച്ചവടക്കാരന്‍റെ തന്ത്രത്തെ എല്ലാവരും അഭിനന്ദിക്കുകയാണ്. നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
Adjust Story Font
16