ഗോഡ്‌സെക്ക് ജയ് വിളിക്കുന്നവര്‍ രാജ്യത്തിന് അപമാനം; വരുണ്‍ ഗാന്ധി
'ഗോഡ്‌സേ സിന്ദാബാദ്' എന്ന ട്വീറ്റിനെതിരെയാണ് വരുണ്‍ ഗാന്ധി രംഗത്തെത്തിയത്.
നാഥുറാം ഗോഡ്‌സയെ മഹത്വവല്‍ക്കരിക്കുന്നവരെ ഓര്‍ത്ത് ലജ്ജിക്കണമെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. ഗാന്ധി ജയന്തി ദിനത്തില്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായ 'ഗോഡ്‌സേ സിന്ദാബാദ്' എന്ന ട്വീറ്റിനെതിരെയാണ് വരുണ്‍ ഗാന്ധി രംഗത്തെത്തിയത്.
''ഇന്ത്യയുടെ ആത്മീയ ശക്തിയുടെ അടിത്തറ നമ്മുടെ മഹാത്മാക്കളാണ്. അത് ഇന്നും നമ്മുടെ ഏറ്റവും വലിയ ശക്തിയായി നിലനില്‍ക്കുകയും ചെയ്യുന്നു. ഗോഡ്‌സെ സിന്ദാബാദ് എന്ന് വിളിക്കുന്നവര്‍ രാജ്യത്തെ നാണംകെടുത്തുന്നവരാണ്'' വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
India has always been a spiritual superpower,but it is the Mahatma who articulated our nation's spiritual underpinnings through his being & gave us a moral authority that remains our greatest strength even today.Those tweeting 'Godse zindabad' are irresponsibly shaming the nation
— Varun Gandhi (@varungandhi80) October 2, 2021
മഹാത്മഗാന്ധിയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളുമാണ് അന്താരാഷ്ട്ര തലത്തില്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനം. ഗോഡ്‌സെ സിന്ദാബാദ് എന്ന് ട്വീറ്റ് ചെയ്യുന്ന ആളുടെ ഭ്രാന്തന്‍ നയം മുഖ്യാധാരയിലേക്ക് കൊണ്ടുവരുന്നത് ചെറുക്കണമെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.
ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ പുകഴ്ത്തുന്ന ട്വീറ്റുകള്‍ 'ഗോഡ്‌സെ സിന്ദാബാദ്' എന്ന് ഹാഷ്ടാഗിലാണ് പ്രചരിച്ചത്. നിരവധി പേര്‍ ഗാന്ധിയെ അപമാനിക്കുകയും ഗോഡ്‌സെയെ പ്രശംസിക്കുകയും ചെയ്യുന്ന കുറിപ്പുകളും ചിത്രങ്ങളും പങ്കുവച്ചു. അതിനിടെ ഗോഡ്‌സെയെ പുകഴ്ത്തുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇത്തരം മുദ്രാവാക്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘ പരിവാറുകാരെ നരേന്ദ്രമോദി മൗനത്തിലൂടെ പിന്തുണക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ മാണിക്കം ടാഗോര്‍ കുറ്റപ്പെടുത്തി.
Adjust Story Font
16