യാചകർക്ക് പണം നൽകിയാൽ ഇനി പിടിവീഴും; ഭിക്ഷാടനം പൂർണമായി നിരോധിച്ച് ഇൻഡോർ
ജനുവരി ഒന്നുമുതല്‍ നടപടികൾ പ്രാബല്യത്തിൽ വരും
ഭോപ്പാൽ: യാചകരെ പൂര്‍ണമായും ഒഴിവാന്‍ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായ ഇൻഡോര്‍. യാചകര്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. ജനുവരി ഒന്നുമുതല്‍ നടപടികൾ പ്രാബല്യത്തിൽ വരും.
ഇൻഡോറിൽ നേരത്തെതന്നെ ഭിക്ഷാടനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയിട്ടുണ്ട്. നടപടികൾ പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി ഈമാസം അവസാനംവരെ ജില്ലാ ഭരണകൂടം ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ശേഷം ജനുവരി ഒന്നുമുതല്‍ കേസെടുക്കലിലേക്ക് നീങ്ങും. യാചകര്‍ക്ക് ആരെങ്കിലും പണം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ എഫ്ഐആർ രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായി ജില്ലാ കലക്ടര്‍ ആശിഷ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ തുടക്കമെന്ന നിലയിലാണ് കടുത്ത നടപടികള്‍ക്ക് തുടക്കം കുറിക്കുന്നത്. ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, , ഇൻഡോർ, ലഖ്‌നൗ, മുംബൈ, നാഗ്പുര്‍, പട്‌ന, അഹമ്മദാബാദ് നഗരങ്ങളിലും പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സര്‍ക്കാർ തയ്യാറെടുക്കുന്നുണ്ട്.
Adjust Story Font
16