Quantcast

വാക്‌സിൻ നൽകിയതിന് പിന്നാലെ മൂന്ന് വയസുകാരൻ മരിച്ചു; അന്വേഷണം

അശ്രദ്ധയും സുരക്ഷിതമല്ലാത്ത പ്രതിരോധ കുത്തിവയ്പ്പും കാരണമാണ് തങ്ങളുടെ മകൻ മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം

MediaOne Logo

Web Desk

  • Published:

    29 April 2023 3:06 AM

vaccine_jharkhand
X

ഡൽഹി: ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ വാക്സിനേഷന് പിന്നാലെ മൂന്നുവയസുകാരൻ മരിച്ചു. ഒരു കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് വാക്സിൻ എടുത്ത് 24 മണിക്കൂറിന് ശേഷം കുട്ടി മരിച്ചതായാണ് പരാതി.

മരണകാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്ന് രാംഗഡ് സിവിൽ സർജൻ ഡോ പ്രഭാത് കുമാർ പറഞ്ഞു. കുട്ടിയുടെ ആന്തരാവയവങ്ങൾ അടക്കം വിശദമായി പരിശോധിക്കും. കേസ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) സംസ്ഥാന സംഘവും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡിഫ്തീരിയ, പെർട്ടുസിസ്, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ്-ബി തുടങ്ങിയ മാരക രോഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന പെന്റാവാലന്റ് വാക്‌സിൻ ആണ് മൂന്നുവയസുകാരൻ അഭിരാജ് കുമാറിന് നൽകിയതിന്. വാക്സിൻ നൽകിയതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചയോടെ മരണം സംഭവിച്ചു.

എന്നാൽ, അശ്രദ്ധയും സുരക്ഷിതമല്ലാത്ത പ്രതിരോധ കുത്തിവയ്പ്പും കാരണമാണ് തങ്ങളുടെ മകൻ മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഉത്തരവാദികളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും മാതാപിതാക്കളായ ബബ്ലു സാവോയും ലളിതാ ദേവിയും ആവശ്യപ്പെട്ടു.

TAGS :

Next Story