Quantcast

മൂന്ന് മുതിർന്ന നേതാക്കൾക്ക് പങ്കെടുക്കാൻ കഴിയില്ല; നാളെ ചേരാനിരുന്ന ഇന്‍ഡ്യ മുന്നണി യോഗം മാറ്റി

ഇൻഡ്യ സഖ്യത്തിലെ പാർലമെന്ററി പാർട്ടി നേതാക്കളുടെ യോഗം നാളെ വൈകുന്നേരം ആറുമണിക്ക് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേരും

MediaOne Logo

Web Desk

  • Published:

    5 Dec 2023 9:33 AM GMT

മൂന്ന് മുതിർന്ന നേതാക്കൾക്ക് പങ്കെടുക്കാൻ കഴിയില്ല, ഇന്ത്യാ മുന്നണി യോഗം, കോൺഗ്രസ്, ഏറ്റവും പുതിയ മലയാളം വാർത്ത,
X

ഡൽഹി: മൂന്ന് മുതിർന്ന നേതാക്കൾ പങ്കെടുക്കാൻ അസൗകര്യം അറിയിച്ച പശ്ചാത്തലത്തിൽ നാളെ നടക്കാനിരുന്ന ഇൻഡ്യ മുന്നണി യോഗം മാറ്റി. കഴിഞ്ഞ ദിവസമാണ് ഇൻഡ്യ മുന്നണിയുടെ യോഗം നാളെ നടക്കുമെന്ന് മല്ലികാർജുൻ ഖാർഗെ അറിയിച്ചത്.


എന്നാൽ ഇതിന് പിന്നാലെ തനിക്ക് പ്രത്യേക അറിയിപ്പ് ലഭിച്ചില്ലെന്നും മുൻകൂട്ടി തീരുമാനിച്ച മറ്റ് പരിപാടികളുള്ളതിനാൽ യോഗത്തിന് എത്താൻ പറ്റില്ലെന്നും മമത ബാനർജി അറിയിക്കുകയായിരുന്നു. തൊട്ടു പിന്നാലെ ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാറും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും യോഗത്തിൽ പങ്കെടുക്കാൻ അസൌകര്യം ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് നാളെ നടത്താനിരുന്ന മുന്നണിയോഗം മാറ്റിയത്.


ഇൻഡ്യ സഖ്യത്തിലെ പാർലമെന്ററി പാർട്ടി നേതാക്കളുടെ യോഗം നാളെ വൈകുന്നേരം ആറുമണിക്ക് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേരും. ഇൻഡ്യ സഖ്യത്തിന്റെ വിപുലമായ യോഗം ഡിസംബർ മൂന്നാം വാരം ചേരും.

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടായത് സഖ്യത്തിലെ മറ്റ് പാർട്ടികള്‍ക്കൊപ്പം നിൽക്കാതെ ഒറ്റക്ക് മത്സരിച്ചത് കൊണ്ടാണെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഇൻഡ്യ മുന്നണിയോഗം വിളിച്ചത്.



TAGS :

Next Story