Quantcast

ഭാര്യയെ ബൈക്കിൽ കെട്ടിയിട്ട് വലിച്ചിഴച്ചു; ഭർത്താവ് അറസ്റ്റിൽ

താൻ പറഞ്ഞത് അനുസരിക്കാതെ ഭാര്യ സഹോദരിയുടെ വീട്ടിൽ പോയതോടെയാണ് ഭർത്താവ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തത്

MediaOne Logo

Web Desk

  • Published:

    14 Aug 2024 6:26 AM

Tied wife to a bike and dragged; Husband arrested
X

ജയ്പൂർ: രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ ഭർത്താവ് ഭാര്യയെ മോട്ടോർ സൈക്കിളിനു പിന്നിൽ കെട്ടിയിട്ടു വലിച്ചിഴച്ചു. സമൂഹമാധ്യമങ്ങളിൽ ഞെട്ടിക്കുന്ന വീഡിയോ വൈറലായതോടെ പ്രതി അറസ്റ്റിൽ. തൻ്റെ ഇഷ്ടത്തിന് വിരുദ്ധമായി ഭാര്യ സഹോദരിയെ കാണാൻ പോയതോടെയാണ് പ്രേമ രാം മേഘ്‌വാൾ എന്ന പ്രതി ഇത്തരത്തിലുള്ള ക്രൂരകൃത്യം ചെയ്തത്.

10 മാസം മുമ്പായിരുന്നു ദമ്പതികളുടെ വിവാഹം. വിവാഹം കഴിഞ്ഞയുടൻ തന്നെ ഇയാൾ ഭാര്യയെ ശല്യം ചെയ്യാൻ തുടങ്ങി. ഒരു മാസം മുമ്പ്, ഒരു ചടങ്ങിനായി ബാർമറിലെ സഹോദരിയുടെ വീട്ടിൽ പോകാൻ ഭാര്യ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മേഘ്‌വാൾ വിസമ്മതിച്ചു. തുടർന്ന് യുവതി സഹോദരിയുടെ വീട്ടിലേക്ക് പോയപ്പോൾ പ്രകോപിതനായ ഇയാൾ ഭാര്യയെ മോട്ടോർ സൈക്കിളിൻ്റെ പിന്നിൽ കെട്ടിയിട്ട് വീട്ടിലേക്ക് വലിച്ചിഴച്ചു.

ഗ്രാമവാസികൾ പ്രതിഷേധിച്ചപ്പോൾ അയാൾ ഭാര്യയെ മോചിപ്പിച്ചു. ഇപ്പോൾ ബാർമറിൽ സഹോദരിക്കൊപ്പം താമസിക്കുന്ന പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടില്ല.

റിപ്പോർട്ടുകൾ പ്രകാരം, ഇയാൾ അക്രമാസക്തമായ പെരുമാറ്റത്തിനും മയക്കുമരുന്നിന് അടിമയായാണെന്നും, കൂടാതെ ഭാര്യയെ പതിവായി ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നും ആരോപണമുണ്ട്. ശനിയാഴ്ച മദ്യപിച്ച ശേഷം മേഘ്‌വാളും സുഹൃത്തുമായി വഴക്കുണ്ടായിരുന്നു. ഇതേതുടർന്ന് സുഹൃത്ത് ഒരു മാസം പഴക്കമുള്ള ഈ വീഡിയോ പരസ്യമാക്കുകയായിരുന്നു.

സംഭവത്തിൽ പഞ്ചൗഡി പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കെട്ടിയിട്ട് പ്രതി ബൈക്ക് ഓടിക്കുന്നത് വീഡിയോയിൽ കാണാം.

TAGS :

Next Story