Quantcast

'അറിയാതെ കയറിപ്പോയതാ സാറെ'; മദ്യലഹരിയിലായ ആൾ നടന്നെത്തിയത് പനയുടെ മുകളിൽ- ദൃശ്യങ്ങൾ

ഒടുവില്‍ താഴെയെത്തിയപ്പോള്‍ പേരോ ഊരോ ഒന്നും ഓര്‍മയുണ്ടായിരുന്നില്ല ഇയാള്‍ക്ക്

MediaOne Logo

Web Desk

  • Updated:

    2023-05-16 14:41:13.0

Published:

16 May 2023 2:31 PM GMT

Pollachi, rescued
X

മദ്യലഹരിയിലായ പൊള്ളാച്ചി സ്വദേശി നടന്നു നടന്ന് ഒടുവിലെത്തിയത് പനയുടെ മുകളിൽ. ശെമ്മണാംപതി ഗ്രാമത്തിലെ കെ ലക്ഷ്മണൻ (42) നാണ് മദ്യപിച്ച് പനയുടെ മുകളിൽ കയറി ഉറങ്ങിപ്പോയത്. നാട്ടുകാർ ഓടിക്കൂടി കയറിട്ട് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും പനയിൽ തന്നെ പിടിച്ചിരിക്കുകയായിരുന്നു ഇയാൾ. ഒന്നര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷം അവസാനം ക്രയിൻ ഉപയോഗിച്ചാണ് താഴെ ഇറക്കിയത്.

ഉച്ചഭാഷിണി ഉപയോഗിച്ച് താഴേക്ക് ഇറങ്ങാൻ പറഞ്ഞെങ്കിലും വീഴാൻ സാധ്യത ഉള്ളതിനാൽ കയറിട്ട് ഇറക്കാൻ ശ്രമിക്കുകയായിരുന്നു. താഴെ വല വിരിക്കുകയും ചെയ്തു. എന്നാൽ ആരോഗ്യനില പരിഗണിച്ച് ക്രെയിൻ ഉപയോഗിച്ച് താഴെ ഇറക്കുകയായിരുന്നു. തെങ്ങിൽ കയറുന്ന പതിവുണ്ടായിരുന്നു ഇയാൾക്കെന്നും കയറിയ ഉടനെ അവിടെകിടന്ന് ഉറങ്ങിപ്പോയതാണെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മരത്തിന്റെ മുകളിൽ നിന്ന് ശബ്ദംകേട്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.

TAGS :

Next Story