'വിഭാഗീയത മടുത്തു, ഇനി വികസനോന്മുഖ പാർട്ടിക്കൊപ്പം'; മുൻ കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിൽ
ഉപാധികളൊന്നുമില്ലാതെയാണ് താൻ ബിജെപിയിൽ ചേർന്നതെന്നും പാർട്ടി നൽകുന്ന ഏത് ഉത്തരവാദിത്തവും സ്വീകരിക്കാൻ തയ്യാറാണെന്നും ബരയ്യ
ഗാന്ധിനഗർ: ഗുജറാത്തിലെ മുൻ കോൺഗ്രസ് എം.എൽ.എ മഹേന്ദ്രസിങ് ബരയ്യ ബിജെ.പിയിൽ ചേർന്നു. ഗാന്ധിനഗറിൽ ഗുജറാത്ത് പാർട്ടി അധ്യക്ഷൻ സിആർ പാട്ടീലിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. അദ്ദേഹത്തോടൊപ്പം പ്രന്തിജ് മേഖലയിൽ നിന്നുള്ള നിരവധി അനുയായികളും ബിജെപിയിൽ ചേർന്നിട്ടുണ്ട്. 2012-17 കാലയളവിൽ കോൺഗ്രസ് എംഎൽഎയായി പ്രന്തിജ് മണ്ഡലത്തിൽ നിന്ന് ഗുജറാത്ത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് മഹേന്ദ്രസിങ് ബരയ്യ.
കോൺഗ്രസിലെ വിഭാഗീയതയിൽ മടുത്തുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവരുടെ നേതൃത്വത്തിൽ വികസനോന്മുഖമായ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാനാണ് താൽപ്പര്യമെന്നും ബരയ്യ പറഞ്ഞു. ഉപാധികളൊന്നുമില്ലാതെയാണ് താൻ ബിജെപിയിൽ ചേർന്നതെന്നും പാർട്ടി നൽകുന്ന ഏത് ഉത്തരവാദിത്തവും സ്വീകരിക്കാൻ തയ്യാറാണെന്നും ബരയ്യ കൂട്ടിച്ചേർത്തു. 2017ൽ നിലവിലെ ഗുജറാത്ത് സർക്കാരിലെ മന്ത്രിയായ ബിജെപിയുടെ ഗജേന്ദ്രസിങ് പർമിനോട് ബരയ്യ പരാജയപ്പെട്ടിരുന്നു.
Adjust Story Font
16