'പച്ചക്ക് തിന്നേണ്ടി വരുമോ?'പാർലമെൻറിൽ വഴുതന കടിച്ച് തൃണമൂൽ എം.പി; വിലക്കയറ്റത്തിനെതിരെ പ്രതിഷേധം
പാചകവാതകവില നാല് മടങ്ങാണ് വർധിച്ചത്. 600ൽ നിന്ന് 1100ലെത്തി വില. സാധാരണക്കാർ ഇത്രയും തുക എങ്ങനെ ചെലവഴിക്കുമെന്നും കക്കോലി ഘോഷ് ചോദിച്ചു
ഡല്‍ഹി: ലോക്സഭയില്‍ പച്ച വഴുതനകടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. വിലക്കയറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടയിലാണ് പശ്ചിമ ബംഗാളിലെ ബരാസത്തില്‍ നിന്നുള്ള എം.പി കക്കോലി ഘോഷ് ദസ്തിദാറിന്‍റെ പ്രതിഷേധം.
കഴിഞ്ഞ ഏതാനും മാസങ്ങളായി പാചകവാതകത്തിന്റെ വില നാല് മടങ്ങാണ് വര്‍ധിച്ചത്. 600ല്‍ നിന്ന് 1100ലെത്തി വില. സാധാരണക്കാര്‍ ഇത്രയും തുക എങ്ങനെ ചെലവഴിക്കും. പച്ചക്കറികള്‍ പച്ചക്ക് കഴിക്കണമെന്നാണോ സര്‍ക്കാര്‍ പറയുന്നതെന്നും കക്കോലി ഘോഷ് ചോദിച്ചു. പാചകവാതകവില വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട അവര്‍ കൈയില്‍ കരുതിയ പച്ച വഴുതന കടിക്കുകയായിരുന്നു. വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച അനുവദിച്ച സ്പീക്കര്‍ക്ക് കക്കോലി ഘോഷ് നന്ദി പറയുകയും ചെയ്തു. ഏറെക്കാലത്തിന് ശേഷമാണ് വിഷയം ചര്‍ച്ച ചെയ്യുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ലോക്സഭയിൽ പ്രതിഷേധിച്ച ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെയുള്ള എം.പിമാരുടെ സസ്പെൻഷൻ പിൻവലിച്ചു. സഭയിൽ പ്ലക്കാർഡ് കൊണ്ടുവരില്ലെന്ന് കോൺഗ്രസ് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് തീരുമാനം. അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് പ്രതിപക്ഷം ഇന്നും പ്രതിഷേധമുയര്‍ത്തിയിരുന്നു.
Adjust Story Font
16