Quantcast

വോട്ടിങ് മെഷീനിൽ ബി.ജെ.പി ടാഗുകൾ; അട്ടിമറിയെന്ന് ടി.എം.സി-വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

രഘുനാഥ്പൂരിൽ അഞ്ച് വോട്ടിങ് മെഷീനുകളിലാണ് ബി.ജെ.പി എന്നെഴുതിയ ടാഗുള്ളത്.

MediaOne Logo

Web Desk

  • Published:

    25 May 2024 12:14 PM GMT

TMC posts photos of EVMs with ‘BJP tags on them’
X

കൊൽക്കത്ത: ആറാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ വോട്ടിങ് മെഷീനിൽ ബി.ജെ.പി എന്നെഴുതിയ ടാഗുകൾ കണ്ടെത്തിയതിൽ പരാതിയുമായി തൃണമൂൽ കോൺഗ്രസ്. രഘുനാഥ്പൂരിൽ അഞ്ച് വോട്ടിങ് മെഷീനുകളിലാണ് ബി.ജെ.പി ടാഗുള്ളത്. ഇത് വോട്ടിങ് അട്ടിമറിക്കാനാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

ആരോപണം തൃണമൂൽ എക്‌സിൽ പോസ്റ്റ് ചെയ്തതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണവുമായി രംഗത്തെത്തി. വോട്ടിങ് മെഷീൻ കമ്മീഷൻ ചെയ്യുമ്പോൾ സ്ഥാനാർഥികളോ അവരുടെ ഏജന്റുമാരോ അഡ്രസ് ടാഗുകളിൽ ഒപ്പുവെക്കേണ്ടതുണ്ട്. ആ സമയത്ത് ബി.ജെ.പി സ്ഥാനാർഥികളുടെ പ്രതിനിധികൾ മാത്രമാണ് കമ്മീഷനിങ് ഹാളിൽ ഉണ്ടായിരുന്നതെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഒപ്പ് വോട്ടിങ് മെഷീനിൽ വന്നതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

അതേസമയം തെരഞ്ഞെടുപ്പിനിടെ ബംഗാളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക സംഘർഷമാണ് നടക്കുന്നത്. ഈസ്റ്റ് മിഡ്‌നാപൂരിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ജർഗാം പാർലമെന്റ് മണ്ഡലത്തിലെ ബേലാതിക്രി ഏരിയയിൽ ഒരു യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉത്തം മഹാതോ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഈ കൊലപാതകത്തിന് തെരഞ്ഞെടുപ്പ് സംഘർഷവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

TAGS :

Next Story