Quantcast

സര്‍ക്കാര്‍ ഓഫീസുകള്‍ രണ്ടു മണി വരെ; വൈദ്യുതി ലാഭിക്കാന്‍ നടപടികളുമായി പഞ്ചാബ് സര്‍ക്കാര്‍

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Published:

    9 April 2023 3:20 AM GMT

To save electricity Punjab announces new summer timings for govt office
X

ചണ്ഡിഗഢ്: വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ജോലി സമയം ക്രമീകരിച്ച് പഞ്ചാബ് സര്‍ക്കാര്‍. പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകള്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഇനി പ്രവര്‍ത്തിക്കുക. മെയ് 2 മുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍ വരിക. ജൂലൈ 15 വരെ ഈ സമയമാറ്റം തുടരും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്.

വേനൽക്കാലത്ത് ഓഫീസ് സമയങ്ങളിൽ മാറ്റം വരുത്തുന്നത് വൈദ്യുതി ഉപഭോഗം കുറയ്ക്കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു- "ഉച്ചയ്ക്ക് 1.30നു ശേഷമാണ് വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുന്നതെന്നാണ് പവർ യൂട്ടിലിറ്റി പഞ്ചാബ് സ്റ്റേറ്റ് പവർ കോർപറേഷൻ ലിമിറ്റഡിന്‍റെ റിപ്പോര്‍ട്ട്. സർക്കാർ ഓഫീസുകൾ ഉച്ചയ്ക്ക് 2 മണിക്ക് അടച്ചാൽ 300 മുതൽ 350 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാം".

ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 5 വരെയാണ് വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലെന്ന് പഞ്ചാബ് വൈദ്യുത ബോര്‍ഡ് പറയുന്നു. സര്‍ക്കാര്‍ ജീവനക്കാരോടും ജനങ്ങളോടും സംസാരിച്ചാണ് ഓഫീസ് സമയംക്രമീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളിൽ ഈ രീതി അവലംബിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത് നടപ്പാക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അവകാശപ്പെട്ടു.

Summary- The Punjab government on Saturday announced new office timing for state government officials from May 2. Punjab Chief Minister Bhagwant Mann said that the working hours for government officials would be 7:30 am to 2 pm

TAGS :

Next Story