Quantcast

യൂസുഫ് പത്താന്റെ വെടിക്കെട്ട്, സോണിയാഗാന്ധിയുടെ ഹരിയാന സന്ദർശനം | Twitter Trending |

ഡര്‍ബന്‍ ക്വലാന്‍ഡേഴ്‌സിനെതിരായ മത്സരത്തില്‍ താരം വെറും 26 പന്തുകളില്‍ നിന്ന് 80 റണ്‍സെടുത്ത് യൂസുഫ് പത്താന്‍ അപരാജിതനായി നിന്നു

MediaOne Logo

Web Desk

  • Updated:

    2023-07-29 14:15:16.0

Published:

29 July 2023 2:13 PM GMT

യൂസുഫ് പത്താന്റെ വെടിക്കെട്ട്, സോണിയാഗാന്ധിയുടെ ഹരിയാന സന്ദർശനം | Twitter Trending |
X

സോണിയാ ഗാന്ധിയുടെ ഹരിയാനയിലെ സന്ദർശനവും സിം ആഫ്രോ ടി10 ക്രിക്കറ്റ് ടൂർണമെന്റിൽ മുൻ ഇന്ത്യൻ താരം യൂസുഫ് പത്താന്റെ വെടിക്കെട്ട് പ്രകടനവുമൊക്കെയാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. മറ്റു ട്രെൻഡിങുകൾ പരിശോധിക്കുകയാണ് ഇവിടെ...

മഹാരാജാസിലെ പിള്ളേരെ തകർത്ത് കൊമ്പന്മാർ; പ്രീസീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വമ്പൻ ജയം(#KBFC #KeralaBlasters)

ഓഗസ്റ്റ് 3നു ആരംഭിക്കുന്ന 132-ാമത് ഡ്യുറാൻ ഓഗസ്റ്റ് 3നു ആരംഭിക്കുന്ന 132-ാമത് ഡ്യുറാൻഡ് കപ്പിന് മുന്നോടിയായി ഉള്ള ആദ്യ പ്രീ സീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വമ്പൻ ജയം.ഡ് കപ്പിന് മുന്നോടിയായി ഉള്ള ആദ്യ പ്രീ സീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വമ്പൻ ജയം. എറണാകുളം പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ടു ഗോളുകൾക്ക് മഹാരാജാസ് കോളേജ് ടീമിനെ തോൽപ്പിച്ചു.

ടീമുകളുടെ എണ്ണം കൂടും: 2024ലെ ടി20 ലോകകപ്പിന് വേദിയാകാൻ അമേരിക്ക(#T20WorldCup #Cricket)

2024ലെ ടി20 ലോകകപ്പ് വെസ്റ്റ്ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2024 ജൂണ്‍ നാല് മുതല്‍ 30 വരെയായിരിക്കും ലോകകപ്പ്. അടുത്ത മാസത്തോടെ ലോകകപ്പ് വേദികള്‍ സംബന്ധിച്ച് ഐ.സി.സി ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസുമായും യുഎസ്എ ക്രിക്കറ്റുമായും ചര്‍ച്ച ചെയ്‌ത് തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട്ടിലെ പടക്കനിർമാണശാലയിൽ സ്‌ഫോടനം; എട്ടുപേര്‍ മരിച്ചു

തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി. സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ ഹോട്ടൽ കെട്ടിടം പൂർണമായി തകർന്നു. നാല് കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി. ഇപ്പോഴും നിരവധി ആളുകൾ അപകടസ്ഥത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്.



വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം! ടീമില്‍ വന്‍ സര്‍പ്രൈസ്; സഞ്ജുവും അക്‌സറും ടീമില്‍(#SanjuSamson)

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ വമ്പന്‍ സര്‍പ്രൈസ്. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിരാട് കോലിയും കളിക്കുന്നില്ല. രോഹിത്തിന് പകരം സഞ്ജു സാംസണും കോലിക്ക് പകരം അക്‌സര്‍ പട്ടേലും ടീമിലെത്തി.ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. അതേസമയം, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഷായ് ഹോപ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസ് രണ്ട് മാറ്റം വരുത്തി. അല്‍സാരി ജോസഫ്, കീസി കാര്‍ടി എന്നിവര്‍ ടീമിലെത്തി. ഡൊമിനിക് ഡ്രാക്സ്, റോവ്മാന്‍ പവല്‍ എന്നിവരാണ് പുറത്തായത്.

ആമിറിന്റെ ഓവറില്‍ മൂന്ന് സിക്‌സ്, സിം ആഫ്രോ ലീഗില്‍ പഠാന്‍ അടിച്ചെടുത്തത് 26 പന്തില്‍ 80 റണ്‍സ് !(#YusufPathan)

സിം ആഫ്രോ ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ താരം യൂസഫ് പഠാന്‍. സിംബാബ്‌വെ ആതിഥേയത്വം വഹിക്കുന്ന പത്തോവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജൊഹന്നാസ്ബര്‍ഗ് ബഫല്ലോസിനായാണ് പഠാന്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. ഡര്‍ബന്‍ ക്വലാന്‍ഡേഴ്‌സിനെതിരായ മത്സരത്തില്‍ താരം വെറും 26 പന്തുകളില്‍ നിന്ന് 80 റണ്‍സെടുത്ത് യൂസുഫ് പത്താന്‍ അപരാജിതനായി നിന്നു.



അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി(#AnilKAntony)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. ഈ വര്‍ഷം ഏപ്രിലിലാണ് അനില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 13 ദേശീയ സെക്രട്ടറിമാരില്‍ ഒരാളായിട്ടാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്


മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; റോഡ് തടസപ്പെടുത്തി സുരക്ഷാ സേനയെ തടഞ്ഞ് സ്ത്രീകള്‍(#Manipur)

മണിപ്പൂരില്‍ വീണ്ടും പ്രശ്‌നങ്ങള്‍. തെന്‍ഗ്നൊപാല്‍ ജില്ലയില്‍ സുരക്ഷാ സേനയെ മൊറേ നഗരത്തിലേക്ക് കടക്കുന്നത് തടഞ്ഞ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘം. ഇവര്‍ റോഡ് ഉപരോധിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രദേശത്ത് സേനകളെ വിന്യസിക്കേണ്ടെന്ന നിലപാടിലാണ് കുക്കി ഗോത്ര വിഭാഗക്കാര്‍. സുരക്ഷാ സേനയും, കുക്കി വിഭാഗവും തമ്മില്‍ അടുത്തിടെ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സുരക്ഷാ സേന ഇവിടേക്ക് പ്രവേശിക്കേണ്ടതെന്ന് സ്ത്രീകള്‍ നിര്‍ദേശിച്ചത്.

'രാഹുൽ ഗാന്ധിക്ക് വധുവിനെ അന്വേഷിക്കൂ' ഹരിയാനയിലെ ഗ്രാമീണ വനിതകളോട് സോണിയ ഗാന്ധി(#RahulGandhi #SoniaGandhi)

രാഹുൽ ഗാന്ധിക്ക് വധുവിനെ അന്വേഷിക്കൂ എന്ന് ഹരിയാനയിലെ ഗ്രാമീണ വനിതകളോട് സോണിയ ഗാന്ധി. സോനിപതിൽ നിന്ന് പത്ത് ജൻപഥ് സന്ദർശിക്കാനെത്തിയ വനിതകളോടാണ് സോണിയ ഗാന്ധി ഇക്കാര്യം പറഞ്ഞത്. തനിക്കും അമ്മയ്ക്കും പ്രിയങ്കയ്ക്കും ഓർമ്മിച്ചു വയ്ക്കാനുള്ള ദിവസം എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ വനിതകളുടെ സന്ദർശനത്തിൻറെ വിഡിയോ പങ്കുവച്ചത്. ദില്ലിയിൽ ഇന്ത്യഗേറ്റും ഇന്ദിര ഗാന്ധി മ്യൂസിയവും സന്ദർശിച്ച ശേഷമാണ് വനിതകൾ സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്. ഹരിയാനയിൽ നിന്ന് കൊണ്ടു വന്ന ലസ്സിയും വനിതകൾ സോണിയ ഗാന്ധിക്ക് നല്കി


TAGS :

Next Story