ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി നീരജ് ചോപ്ര, സിനിമയിൽ 35 വർഷം പൂർത്തിയാക്കി സൽമാൻ ഖാൻ, സലാർ റിലീസിന് കാത്തിരുന്ന് ആരാധകർ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ ജാവലിൻ ത്രോയിൽ ഒളിമ്പിക്സ് മെഡൽ ജേതാവ് നീരജ് ചോപ്ര ഫൈനലിൽ.
യു.പിയില്‍ ഹിന്ദുവിദ്യാര്‍ഥികളെ കൊണ്ട് മുസ്‌ലിം വിദ്യാര്‍ഥിയെ അടിപ്പിച്ച സംഭവം; അധ്യാപിക തൃപ്ത ത്യാഗിക്ക് എതിരെ ട്വിറ്റർ ഹാഷ് ടാഗ്
മുസഫർനഗർ: ക്ലാസ്മുറിയിൽ ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയെ അടിപ്പിച്ച് അധ്യാപിക തൃപ്ത ത്യാഗി അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ട്വിറ്റർ ടാഗുകൾ. ഉത്തർപ്രദേശിലെ മുസാഫർനഗർ ഖുബ്ബാപൂർ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ അധ്യാപികയായ തൃപ്ത ത്യാഗിയാണ് ക്ലാസ്മുറിയിൽ വെച്ച് മുസ്‌ലിം വിദ്യാർഥിയെ ഹിന്ദു വിദ്യാർഥികളെ കൊണ്ട് മർദിപ്പിച്ചത്. ട്വിറ്ററടക്കം (എക്‌സ്) സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്‌കൂളിലെ ക്ലാസ്മുറിയിൽ മുമ്പിലായി നിർത്തിയ വിദ്യാർഥിയുടെ മുഖത്ത് നിലത്തിരിക്കുന്ന വിദ്യാർഥികളിൽ നിന്ന് ഓരോരുത്തരായി എഴുന്നേറ്റ് വന്ന് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. 'ഞാൻ എല്ലാ മുഹമ്മദൻസ് (മുസ്‌ലിം) കുട്ടികളെയും അടിക്കുന്നു'വെന്ന് അധ്യാപിക പറയുന്നതും മറ്റൊരാൾ പകർത്തിയ വീഡിയോയിൽ കേൾക്കാം. വീഡിയോ പകർത്തിയയാൾ ഉറക്കെ ചിരിക്കുന്നതും അധ്യാപികയെ പ്രോത്സാഹിപ്പിക്കുന്നതും കേൾക്കാം. ശക്തമായി അടിക്കാത്തതിന് ചില വിദ്യാർഥികളെ അധ്യാപിക ചീത്ത പറയുന്നതും വീഡിയോയിലുണ്ട്.
This disgusting woman's name is Tripta Tyagi.
— Spirit of Congress✋ (@SpiritOfCongres) August 25, 2023
She is a school teacher in Muzaffarnagar, UP.
She made Hindu students of her class beat up a Muslim student in the class.
She is incarnation of Hate and Evil.
She must be arrested. #ArrestTriptaTyagi pic.twitter.com/0WO8scMsVz
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്: ആദ്യ ശ്രമത്തിൽ തന്നെ തിളങ്ങി നീരജ് ചോപ്ര
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ ജാവലിൻ ത്രോയിൽ ഒളിമ്പിക്സ് മെഡൽ ജേതാവ് നീരജ് ചോപ്ര ഫൈനലിൽ. ഹംഗറിലെ ബുഡാപെസ്റ്റിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആദ്യ ശ്രമത്തിൽ തന്നെ 88.77 മീറ്റർ എറിഞ്ഞാണ് നീരജ് ഫൈനലുറപ്പിച്ചത്. ഗ്രൂപ്പ് എയിൽ ഒന്നാമത് ഫിനിഷ് ചെയ്ത് ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയത്. 83 മീറ്ററാണ് യോഗ്യതാ മാര്‍ക്ക്. നീരജ് ചോപ്രയൊഴികെ മറ്റാരും അത്ര ദൂരം എറിഞ്ഞില്ല.
സിനിമയിൽ 35 വർഷം പൂർത്തിയാക്കി സൽമാൻ ഖാൻ
സിനിമയിൽ എത്തി 35 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് സൽമാൻ ഖാൻ. 1988 ല്‍ പുറത്തിറങ്ങിയ ‘ബീവി ഹോ തോ ഐസി‘ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. 1989 ല്‍ പുറത്തിറങ്ങിയ ‘മേനെ പ്യാര്‍ കിയ‘ എന്ന സിനിമയിൽ എറ്റവും നല്ല പുതുമുഖ നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. പിന്നീട് അങ്ങോട്ട് അനേകം ഹിറ്റ് സിനിമകൾ സമ്മാനിച്ചു. നടന്റെ 35 വർഷം പൂർത്തിയാക്കിയത് ആഘോഷിക്കുകയാണ് ആരാധകർ.
ട്വിറ്റർ ട്രെൻഡിംഗ്‌സിൽ ഇടം പിടിച്ച് ഓണം
ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടേയും ആഘോഷമാണ് മലയാളികള്‍ക്ക് ഓണം. ജാതി മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിച്ചു വരുന്നു. ട്വിറ്റർ ട്രെൻഡിംഗ്‌സിലും ഓണം ഇടം പിടിച്ചിരിക്കുകയാണ്. ഓണത്തിന്റെ പരസ്യങ്ങളും സിനിമ താരങ്ങൾ പങ്കുവെയ്ക്കുന്ന ഓണത്തിന്റെ ഫോട്ടോകളും വിവിധ സ്ഥലങ്ങളിലെ ആഘോഷങ്ങളും കൂടാതെ ഓണത്തിനു എത്തിയ ചിത്രങ്ങളും എല്ലാം ട്വിറ്ററിൽ ഇടം പിടിച്ചു.
പ്രഭാസ് ചിത്രം സലാർ റിലീസിന് കാത്തിരുന്ന് ആരാധകർ
പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ ചിത്രം സലാർ ടീസർ ഇറങ്ങിയപ്പോൾ തന്നെ 100 മില്യൺ വ്യൂസും കടന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ജൂലൈ 6 പുലർച്ചെ 5.12നാണ് ടീസർ പുറത്തിറങ്ങിയത്. കെജിഎഫ്, കാന്താര എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ‘സലാർ’ സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്. ഇപ്പോഴിതാ സലാറിന്റെ റിലീസിനു കാത്തിരിക്കുന്നു എന്ന് പറയുകയാണ് ആരാധകർ. സെപ്റ്റംബർ 28 നാണ് ചിത്രത്തിന്റെ റിലീസ്.
Adjust Story Font
16