വിവരമില്ലാത്ത മോദിയിൽനിന്ന് റെയിൽവേയെ രക്ഷിക്കൂ, ഫാദേഴ്‌സ് ഡേ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ...
ഫാദേഴ്‌സ് ഡേയോടനുബന്ധിച്ച് ട്വിറ്ററിൽ അനവധി ട്വീറ്റുകളാണുള്ളത്
അൻപഠ് മോദിസെ റെയിൽവേ ബച്ചാവോ, ഫാദേഴ്‌സ് ഡേ, പാപ, ഹരിയാന വെൽക്കംസ് അമിത് ഷാ, 2DaysToRRKPKTeaser എന്നിവയൊക്കൊയാണ് ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ.
അൻപഠ് മോദിസെ റെയിൽവേ ബച്ചാവോ
'അൻപഠ് മോദിസെ റെയിൽവേ ബച്ചാവോ- വിവരമില്ലാത്ത മോദിയിൽനിന്ന് റെയിൽവേയെ രക്ഷിക്കൂ' ഇന്ന് ആം ആദ്മി ഹാൻഡിലുകളിൽ ട്വിറ്ററിൽ വൈറലായ ഹാഷ്ടാഗാണിത്. വിവിധ റെയിൽവേ സ്‌റ്റേഷനുകളിലും മറ്റുമുള്ള പ്രശ്‌നങ്ങളാണ് ഈ ട്വീറ്റുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
എഎപിയുടെ ഔദ്യോഗിക ട്വീറ്റർ അക്കൗണ്ടിൽ രാജ്യ തലസ്ഥാനമായ ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിലെ പ്രശ്‌നങ്ങളടക്കം പങ്കുവെച്ചു. രാജ്യത്ത് ലക്ഷക്കണക്കിന് പ്രദേശങ്ങളിൽ ജനങ്ങളുടെ സുരക്ഷയ്ക്കായി റെയിൽവേ ലൈനുകളിൽ നിന്ന് സുരക്ഷാമതിലുകളില്ലെന്നും ന്യൂഡൽഹി മുതലുള്ള ഏത് റെയിൽവേ സ്‌റ്റേഷനുകളിൽ ഹെൽപ് ഡെസ്‌കില്ലെന്നും ട്വിറ്ററിൽ കുറ്റപ്പെടുത്തി. മിക്ക സ്ഥലങ്ങളിലും വൃത്തിയില്ലെന്നും ചൂണ്ടിക്കാട്ടി.
ഫാദേഴ്‌സ് ഡേ
ഫാദേഴ്‌സ് ഡേയോടനുബന്ധിച്ച് ട്വിറ്ററിൽ ഒട്ടനവധി ട്വീറ്റുകളാണുള്ളത്. നിരവധി പ്രമുഖർ തങ്ങൾ പിതാവിനും മക്കൾക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു, ഓർമക്കുറിപ്പുകൾ എഴുതി. ഡാഡ്, ഡാഡി, പാപ തുടങ്ങിയ ഹാഷ്ടാഗുകളിലും ഇത്തരം ട്വീറ്റുകൾ പ്രചരിച്ചു.
ഹരിയാന വെൽക്കംസ് അമിത് ഷാ
ഹരിയാന വെൽക്കംസ് അമിത് ഷാ എന്ന ഹാഷ്ടാഗം ട്രെൻഡിംഗാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹരിയാന സന്ദർശിക്കുന്ന പശ്ചാത്തലത്തിലാണ് ട്വീറ്റുകൾ.
2DaysToRRKPKTeaser
2DaysToRRKPKTeaser എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ഏറെ പ്രചരിക്കുന്നുണ്ട്. റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന സിനിമയുടെ ടീസർ റിലീസുമായി ബന്ധപ്പെട്ടാണ് ട്വീറ്റുകൾ. കരൺ ജോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആലിയ ഭട്ട്, രൺവീർ സിംഗ് എന്നിവരാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്.
പുഷ്അപ്പ് ചാലഞ്ച്, മൻകി ബാത്ത് തുടങ്ങിയവയും ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകളിലുണ്ട്.
Today's Twitter Trends…
Adjust Story Font
16