Quantcast

കാര്‍ പതുക്കെ ഓടിക്കാന്‍ പറഞ്ഞു; പ്രകോപിതനായ യുവാവ് രണ്ട് പേരെ കാര്‍ കയറ്റി കൊന്നു

ഹരിയാനയിലെ കർണാൽ ജില്ലയിലാണ് വിവാഹ സൽക്കാരത്തിനിടെ യുവാവ് അഞ്ച് ആളുകളുടെ നേരെ കാർ ഓടിച്ചുകയറ്റിയതിനെ തുടർന്ന് ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2021-10-11 03:45:55.0

Published:

11 Oct 2021 3:40 AM GMT

കാര്‍ പതുക്കെ ഓടിക്കാന്‍ പറഞ്ഞു; പ്രകോപിതനായ യുവാവ് രണ്ട് പേരെ കാര്‍ കയറ്റി കൊന്നു
X

ഹരിയാനയിലെ കർണാൽ ജില്ലയിൽ വിവാഹ സൽക്കാരത്തിനിടെ യുവാവ് അഞ്ച് ആളുകളുടെ നേരെ കാർ ഓടിച്ചുകയറ്റിയതിനെ തുടർന്ന് ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. അടുത്ത വീട്ടില്‍ വിവാഹം നടക്കുന്നതിനാല്‍ കാര്‍ പതുക്കെ ഓടിക്കണമെന്ന് പറഞ്ഞതില്‍ പ്രകോപിതനായാണ് യുവാവ് ഇത്തരത്തില്‍ അക്രമം അഴിച്ചുവിട്ടത്. കർണാൽ ജില്ലയിലെ നിലോഖേരിയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. സ്ത്രീ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.

അമിത വേഗതയില്‍ കാര്‍ ഓടിച്ചതിനെ തുടര്‍ന്നാണ് യുവാവിനോട് വിവാഹ വീട്ടിലെ അംഗങ്ങള്‍ സൂക്ഷിച്ച് വണ്ടി ഓടിക്കണമെന്നും കുട്ടികളും മുതിര്‍ന്നവരുമെല്ലാം അതിഥികളായി എത്തിയിട്ടുണ്ടെന്നും പറഞ്ഞത്. ഇതില്‍ പ്രകോപിതനായ യുവാവ് അവിടെ കൂടി നിന്നിരുന്ന അഞ്ച് പേരുടെ നേരെ കാർ ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

"ഞങ്ങള്‍ അവനോട് പതുക്കെ ഓടിക്കാന്‍ പറഞ്ഞു. പക്ഷെ, അവന്‍റെ അച്ഛന്‍ അവനു ഇഷ്ടമുള്ള രീതിയില്‍ കാര്‍ ഓടിക്കുമെന്നു ഞങ്ങളോട് പറഞ്ഞു. തുടര്‍ന്ന് യുവാവ് കാര്‍ റിവേഴ്സ് എടുക്കുകയും അവിടെ കൂടി നിന്നവര്‍ക്കു നേരെ ഓടിച്ചുകയറ്റുകയുമായിരുന്നു."- യുവതിയുടെ ബന്ധുവായ വിജയ് കുമാര്‍ പറഞ്ഞു.

യുവാവിനും അച്ഛനുമെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.


TAGS :

Next Story