Quantcast

സൽമാനെ പുകഴ്ത്തി ജാവേദ് അക്തർ, എമ്പുരാൻ ഫസ്റ്റ് ലുക്ക് ശനിയാഴ്ച; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്‌

മുംബൈയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ നടൻ സൽമാനെ പുകഴ്ത്തി ജാവേദ് നടത്തിയ പ്രസംഗമാണ് വൈറലാകുന്നത്

MediaOne Logo

Web Desk

  • Published:

    10 Nov 2023 4:36 PM GMT

top 10 twitter trending
X

കർണാടക ബിജെപി

ബിജെപി കർണാടക സംസ്ഥാന പ്രസിഡന്റായി മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര യെദിയൂരപ്പയെ തെരഞ്ഞെടുത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സ്ഥലംമാറ്റം. നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് വിജയേന്ദ്ര.

എമ്പുരാൻ ഫസ്റ്റ് ലുക്ക് ശനിയാഴ്ചയെത്തും

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥിരാജ് സുകുമാരൻ ഒരുക്കുന്ന എമ്പുരാൻ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നവംബർ 11ന് പുറത്തിറങ്ങും. വെകുന്നേരം അഞ്ചുമണിക്കാണ് പോസറ്റർ റിലീസാകുക. പൃഥിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് മലയാളത്തിൽ നിർമിക്കുന്ന ആദ്യ ചിത്രം കൂടിയാണ് എമ്പുരാൻ. പൃഥിരാജിന്റെ ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാനും മുരളിഗോപിയാണ് തിരകഥയൊരുക്കിയിരിക്കുന്നത്.

വടക്കൻ ഗസ്സയിലേക്ക് തിരിച്ചുവരവ് അനുവദിക്കില്ല

വടക്കൻ ഗസ്സയിലേക്ക് ജനങ്ങളെ തിരിച്ചു വരാൻ അനുവദിക്കില്ലെന്ന് ഇസ്രായേൽ. പുതിയ ഭരണസംവിധാനവും സുരക്ഷയും ഉറപ്പുവരുത്തി മാത്രമേ തിരിച്ചുവരവ് അനുവദിക്കുകയുള്ളൂവെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്.

അതേസമയം, ഗസ്സയിൽ 4,506 കുട്ടികളുൾപ്പടെ ആകെ മരണം 11,078 ആയി. ഗസ്സ സിറ്റിയിലെ നാല് ആശുപത്രികൾ ഇസ്രായേൽ കരസേന വളഞ്ഞിരിക്കുകയാണ്. ആശുപത്രികൾ ഉടൻ ഒഴിയണമെന്നാണ് ഇസ്രായേലിന്റെ ഭീഷണി.

സൽമാനെ പുകഴ്ത്തി ജാവേദ് അക്തർ

ബോളിവുഡിന് പ്രിയപ്പെട്ട ഗാനരചയിതാവും തിരക്കഥാകൃത്തുമൊക്കെയാണ് ജാവേദ് അക്തർ. ഇടയ്‌ക്കൊക്കെ വിവാദ പ്രസ്താവനകൾ നടത്തി വാർത്തകളിലിടം പിടിക്കാറുമുണ്ട്. ഇപ്പോഴിതാ മുംബൈയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ നടൻ സൽമാനെ പുകഴ്ത്തി ജാവേദ് നടത്തിയ പ്രസംഗമാണ് വൈറലാകുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ സൂപ്പർസ്റ്റാർ ആയിട്ടും സൽമാൻ വന്ന വഴി മറന്നില്ലെന്നാണ് ജാവേദ് അക്തറിന്റെ പ്രശംസ. മാതാപിതാക്കളെ ബഹുമാനിക്കുന്നതാകട്ടെ, സഹജീവികളോട് സ്‌നേഹത്തോടെ പെരുമാറുന്നതാകട്ടെ, സൽമാനെ കണ്ട് എല്ലാവരും പഠിക്കണമെന്നാണ് അക്തർ പറയുന്നത്.

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഇനിയില്ല

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ(എസ്.എൽ.സി) അംഗത്വം റദ്ദാക്കി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. സർക്കാർ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് ഐ.സി.സി നടപടി. ഇന്നു ചേർന്ന ബോർഡ് യോഗത്തിലാണ് അടിയന്തരമായി അംഗത്വം റദ്ദാക്കാൻ തീരുമാനമെടുത്തത്.

ബോർഡ് പ്രവർത്തനത്തിൽ സർക്കാർ ഇടപെടൽ പാടില്ലെന്ന ചട്ടം ലംഘിച്ചെന്നാണ് ഐ.സി.സി നടപടിക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

TAGS :

Next Story