Quantcast

പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി, മൊട്ടേരയിൽ വില്ലനായി മഴ; പ്രധാന ട്വിറ്റര്‍ വാര്‍ത്തകള്‍

ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ പ്രധാന വാര്‍ത്തകള്‍

MediaOne Logo

Web Desk

  • Updated:

    2023-05-28 15:49:58.0

Published:

28 May 2023 3:48 PM GMT

Top Stories That Activated Twitter Today
X

'ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്യണം, കസ്റ്റഡിയിലെടുത്ത ഗുസ്തി താരങ്ങളെ വിട്ടയക്കണം'; ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ, കമ്മീഷണർക്ക് കത്തയച്ചു

ന്യൂഡൽഹി: ബിജെപി എംപിയും റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ഡൽഹി പോലീസ് കമ്മീഷണർക്ക് കത്തയച്ചു. ഇന്ന് കസ്റ്റഡിയിലെടുത്ത എല്ലാ ഗുസ്തി താരങ്ങളെ വിട്ടയക്കണമെന്നും ഗുസ്തി താരങ്ങളെ കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. പ്രതിഷേധിച്ച ഗുസ്തിക്കാരെ ഡൽഹി പോലീസ് കയ്യേറ്റം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് വനിതാ കമ്മിഷന്റെ ഇടപെടല്‍.

അതേസമയം, തങ്ങളുടെ സമരം അവസാനിച്ചിട്ടില്ലെന്ന് സാക്ഷി മാലിക് പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിതരായി ജന്തർ മന്തറിൽ സത്യാഗ്രഹം വീണ്ടും ആരംഭിക്കുമെന്നും സാക്ഷി മാലിക് പറഞ്ഞു.

പാർലമെന്റിന് മുന്നിലേക്ക് ഗുസ്തി താരങ്ങൾ പ്രതിഷേധ മാർച്ച് നടത്തിയ മാർച്ച് തടഞ്ഞ പൊലീസ് സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്തു നീക്കി.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനമായ ഇന്ന് പാർലമെന്റ് മന്ദിരത്തിന് മുന്നിൽ മഹാപഞ്ചായത്ത് നടത്തുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു.ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായെത്തിയ സി.പി.എം നേതാവ് സുഭാഷിണി അലി, സി.പി.ഐ നേതാവ് ആനി രാജ തുടങ്ങിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. താരങ്ങൾക്ക് പിന്തുണയുമായെത്തിയ കർഷകനേതാക്കളെയും പൊലീസ് ഡൽഹി അതിർത്തിയിൽ തടഞ്ഞു.

'ദ ഇന്ത്യ ഹൗസ്'; സവർക്കറെക്കുറിച്ച് സിനിമയുമായി രാം ചരൺ

മുംബൈ: വി.ഡി സവർക്കറെക്കുറിച്ച് പുതിയ ചിത്രം പ്രഖ്യാപിച്ച് നടനും നിർമാതാവുമായ രാം ചരൺ. 'ദ ഇന്ത്യ ഹൗസ്' എന്നാണ് ചിത്രത്തിനു പേര് നൽകിയിരിക്കുന്നത്. നിഖിൽ സിദ്ധാർത്ഥ, അനുപം ഖേർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും.

സവർക്കറുടെ 140-ാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായാണ് ചിത്രം പ്രഖ്യാപിക്കുന്നതെന്ന് രാം ചരൺ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ സവർക്കറുടെ പങ്കിലേക്ക് വെളിച്ചം വീശുന്നതാകും ചിത്രമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. വിദേശ ഒളിവുവാസക്കാലത്ത് ലണ്ടനിലെ 'ഇന്ത്യ ഹൗസി'ലായിരുന്നു സവർക്കർ കഴിഞ്ഞിരുന്നതെന്നാണ് പറയപ്പെടുന്നത്. 1906-1910 കാലത്താണ് സവർക്കർ ഇവിടെ കഴിഞ്ഞിരുന്നത്.

രാം ചരണിന്റെ പ്രൊഡക്ഷൻ ഹൗസായ 'വി മെഗാ പിക്‌ചേഴ്‌സി'ന്റെ കന്നി ചിത്രമാണ് ഇന്ത്യ ഹൗസ്. രാംവംശി കൃഷ്ണയാണ് സംവിധായകൻ. പാൻ ഇന്ത്യൻ ചിത്രമെന്നാണ് രാം ചരൺ അവകാശപ്പെടുന്നത്. ഇന്ത്യ ഹൗസിന്റെ പ്രമോ വിഡിയോയും അദ്ദേഹം പുറത്തുവിട്ടുണ്ട്.

ഗുസ്തി താരങ്ങളുടെ ശബ്ദം ബൂട്ടുകൾ കൊണ്ട് ചവിട്ടിമെതിക്കുന്നു ഇത് അനീതി, എല്ലാം ജനങ്ങൾ കാണുന്നുണ്ട്: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളോട് സർക്കാർ ചെയ്യുന്നത് അനീതിയെന്ന് പ്രിയങ്ക ഗാന്ധി. കളിക്കാരുടെ നെഞ്ചിലെ മെഡലുകൾ രാജ്യത്തിന് അഭിമാനം. താരങ്ങളുടെ ശബ്ദം ബൂട്ടുകൾ കൊണ്ട് ചവിട്ടിമെതിക്കുകയാണ് ഇത് തെറ്റാണെന്നും ഇത് ജനങ്ങള്‍ കാണുന്നുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഗുസ്തി താരങ്ങളുടെ പാര്‍ലമെന്‍റ് മാര്‍ച്ചിനു നേരെയായിരുന്നു പൊലീസിന്‍റെ ബലപ്രയോഗം. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‍രംഗ് പുനിയ ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. സാക്ഷി മാലിക്കിനെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്ന് താരങ്ങള്‍ പറഞ്ഞു.സമരക്കാര്‍ പൊലീസ് ബാരിക്കേഡ് മറികടന്ന് പാര്‍ലമെന്‍റ് സ്ട്രീറ്റിലേക്ക് മാര്‍ച്ച് ചെയ്യുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ദിനമായ ഇന്ന് പാര്‍ലമെന്‍റ് മന്ദിരത്തിനു മുന്നില്‍ മഹാപഞ്ചായത്ത് നടത്തുമെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ഷകര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

ബാഹുബലി റിലീസ് ചെയ്തിട്ട് ആറ് വര്‍ഷം

എസ്.എസ് രാജമൌലിയുടെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബാഹുബലി 2. ബോക്സോഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ചിത്രം. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലാണ് റിലീസിനെത്തിയത്. 100 കോടിയിലധികം രൂപയായിരുന്നു സിനിമ ലോകം കാത്തിരുന്ന എസ്എസ് രാജമൌലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍. ചിത്രം റിലീസ് ചെയ്ത് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം അതിന്‍റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ബാഹുബലി ടീം. ട്വിറ്ററിലൂടെയാണ് ടീം ഓര്‍മ പുതുക്കിയത്.

മൂന്നു ദിവസം കൊണ്ട് ഹിന്ദിയില്‍ നിന്ന് 128 കോടി രൂപയും തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ നിന്നായി 175 കോടി രൂപയുമാണ് ബാഹുബലി വാരിക്കൂട്ടിയത്. ഇന്ത്യയില്‍ മാത്രം 6500 സ്ക്രീനിലും ലോകമെമ്പാടുമായി 9000 സ്ക്രീനിലുമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. മിക്ക സ്ഥലങ്ങളിലും ആദ്യ ആഴ്ചയുടെ എല്ലാ ഷോകള്‍ക്കുമുള്ള ടിക്കറ്റ് ആരാധകര്‍ നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു.


പാര്‍ലമെന്‍റ് ഉദ്ഘാടന വേദിയില്‍ പി.ടി ഉഷ

ഇന്ത്യയുടെ പുതിയ പാർലമെന്റ് ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച സന്തോഷം പങ്കിട്ട് പി.ടി ഉഷ. നമ്മുടെ പുതിയ പാർലമെന്റിന്റെ മഹത്വത്തിന് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം! ഒരു പുതിയ ഇന്ത്യയുടെ ഉദയത്തെ പ്രതീകപ്പെടുത്തുന്ന സെങ്കോൽ കൊണ്ട്, അത് നീതിയുടെയും നീതിയുടെയും പാതയിലൂടെ നമ്മുടെ രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ശരിക്കും ഒരു ചരിത്ര ദിനം. പിടി ഉഷ കുറിച്ചു. ട്വിറ്ററിലൂടെയായിരുന്നു പി.ടി ഉഷയുടെ പ്രതികരണം.

; ഫൈനൽ മുടങ്ങിയാൽ എന്തു ചെയ്യും? ആർക്ക് പണികിട്ടും?

അഹ്മദാബാദ്: മൊട്ടേര സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐ.പി.എൽ കലാശപ്പോരാട്ടത്തിൽ വില്ലനായി മഴ. നിലവിൽ മത്സരം നടക്കുന്ന മൊട്ടേരയുടെ ചുറ്റും മഴമേഘങ്ങൾ മൂടിക്കിടക്കുകയാണ്. വൈകീട്ട് രണ്ടു മണിക്കൂറിലേറെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

രാത്രി ഇടിമിന്നലുണ്ടാകുമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്. രാത്രി 28 ഡിഗ്രി സെൽഷ്യസ് താപനിലയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വെള്ളിയാഴ്ച ഇതേ വേദിയിൽ നടന്ന നിർണായകമായ രണ്ടാം ക്വാളിഫയർ മത്സരത്തിനു തൊട്ടുമുൻപും മഴ ഭീഷണിയുയർത്തിയിരുന്നു. ഉച്ച മുതൽ പെയ്ത മഴയിൽ പിച്ച് കുതിർന്നതിനെ തുടർന്ന് രാത്രി വൈകിയാണ് ടോസിട്ടതും കളി ആരംഭിച്ചതും.

പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; ചെങ്കോൽ സ്ഥാപിച്ചു

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ പുരോഗമിക്കുന്നു. പൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. പുതിയ മന്ദിരത്തിന് പുറത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ പുരോഹിതരാണ് ഹോമം നടത്തിയത്.

തിരുവാവടുത്തുറൈ പ്രതിനിധിയാണ് ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറിയത്. ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു. ചെങ്കോലിന് മുന്നിൽ നമസ്‌കരിച്ചാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.

TAGS :

Next Story