Quantcast

ലോകം ചുറ്റുന്ന പ്രധാനമന്ത്രിക്ക് കർഷകരെ കാണാൻ നേരമില്ല- പ്രിയങ്ക ഗാന്ധി

വിലക്കയറ്റത്തിനെതിരെ ജയ്പൂരിൽ ഇന്ന് കോൺഗ്ര റാലി, സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    12 Dec 2021 9:10 AM GMT

ലോകം ചുറ്റുന്ന പ്രധാനമന്ത്രിക്ക് കർഷകരെ കാണാൻ നേരമില്ല- പ്രിയങ്ക ഗാന്ധി
X

ലോകം മുഴുവൻ ചുറ്റാൻ പോകുന്ന ' ടൂറിസ്റ്റ് 'പ്രധാനമന്ത്രിക്ക് 10 കിലോമീറ്റർ അകലെ സമരം ചെയ്തിരുന്ന കർഷകരെ കാണാൻ സമയം കിട്ടിയില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യതലസ്ഥാനത്ത് സമരം ചെയ്ത കർഷകരോട് സംസാരിക്കാൻ ഒരിക്കൽ പോലും മോദി ശ്രമിച്ചിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനങ്ങളുടെയും വില കുതിച്ചുയരുന്നതിനെതിരെ ജയ്പൂരിൽ നടക്കുന്ന കോൺഗ്രസിന്റെ കൂറ്റൻ റാലി അഭിസംബോധന ചെയ്യുകയായിരുന്നു അവർ. 70 വർഷം കൊണ്ട് കോൺഗ്രസ് നിർമിച്ചെടുത്തതെല്ലാം ബി.ജെ.പി സർക്കാർ വിറ്റുകൊണ്ടിരിക്കുകയാണ്. മോദി സർക്കാർ ജനങ്ങൾക്ക് വേണ്ടി എന്താണിതുവരെ ചെയ്തത്. 70 വർഷം കൊണ്ട് കോൺഗ്രസ് എന്തുചെയ്തു എന്ന് ചോദിക്കുന്നവരോട് ഒന്ന് മാത്രമാണ് തിരിച്ചു ചോദിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് നിങ്ങൾ എന്താണ് ചെയ്തത്. എയിംസ്, വിമാനത്താവളം എല്ലാം വിറ്റുതുലച്ചു. ഈ സർക്കാർ അവർക്ക് വേണ്ടപ്പെട്ടവ്യവസായികൾക്ക് വേണ്ടി മാത്രമാണ്പ്രവർത്തിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

വിലക്കയറ്റത്തിനെതിരായ ദേശീയ തലത്തിലുള്ള പാർട്ടി റാലിയെ അഭിസംബോധന ചെയ്യാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. റാലിയിൽ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മുൻ മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്ന് രാജസ്ഥാൻ ചുമതലയുള്ള കോൺഗ്രസ് നേതാവ് അജയ് മാക്കൻ പറഞ്ഞു. വിദ്യാധർ നഗർ സ്റ്റേഡിയത്തിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ ഇതിനകം ജയ്പൂരിൽ എത്തിയിട്ടുണ്ട്.

TAGS :

Next Story