Quantcast

ആന്ധ്രാപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് എട്ട് മരണം; നിരവധി പേർക്ക് പരിക്ക്

പാസഞ്ചർ ട്രെയിനിന് പിന്നിലേക്ക് പാലാസ എക്‌സ്പ്രസ് ഇടിച്ചു കയറിയാണ് അപകടം

MediaOne Logo

Web Desk

  • Updated:

    2023-10-30 01:25:04.0

Published:

29 Oct 2023 4:29 PM GMT

Train collides in Andhra Pradesh, 3 dies
X

അമരാവതി: ആന്ധ്രാപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു എട്ട് മരണം. വിഴിനഗരം ജില്ലയിലെ കാണ്ടകപള്ളിയെന്ന സ്ഥലത്തു രാത്രി 7.30ഓടെയായിരുന്നു അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്.

ഓവർ ഹെഡ് കേബിൾ തകരാർ മൂലം നിർത്തിയിട്ട വിശഖപട്ടണം-റായിഘഡ് പാസഞ്ചർ ട്രെയിന് പിന്നിലേക്ക് പാലാസ എക്സ്പ്രെസ് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. പാസഞ്ചർ ട്രെയിനിന്റെ 3ബോഗികൾ പാളം തെറ്റി. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

അപകടത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. അടിയന്തര ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാനും അപകടം നടന്ന സ്ഥലത്തിന്റെ അടുത്തുള്ള ജില്ലകളായ വിശാഖപട്ടണം, അനകപള്ളി എന്നിവിടങ്ങളിൽ നിന്ന് കഴിയുന്നത്ര ആംബുലൻസുകൾ അയയ്ക്കാനും അടുത്തുള്ള ആശുപത്രികളിൽ എല്ലാവിധ സജ്ജീകരണങ്ങളും ഏർപ്പെടുത്താനും മുഖ്യമന്ത്രി നിർദേശം നൽകി.

മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപയും, ആന്ധ്രപ്രദേശ് സർക്കാർ 10 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.




TAGS :

Next Story