പ്രതിപക്ഷ പ്രതിഷേധം അവസരമാക്കി പാര്‍ലമെന്‍റില്‍ ബില്ലുകൾ പാസാക്കിയെടുക്കുകയാണെന്ന് ഇടത് എം.പിമാര്‍
തുട൪ച്ചയായ സഭാ സ്തംഭനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇടത് എം.പിമാരുടെ പ്രതികരണം
പാ൪ലമെന്‍റിലെ കേന്ദ്ര സമീപനത്തെ രൂക്ഷമായി വിമ൪ശിച്ച് ഇടത് എം.പിമാ൪. പാ൪ലമെന്‍റ് അംഗങ്ങളോട് ഒരു മര്യാദയും ഇല്ലാതെയാണ് ഇരുസഭകളിലും കേന്ദ്രം പെരുമാറുന്നത്. പ്രതിപക്ഷ പ്രതിഷേധം അവസരമാക്കി ബില്ലുകൾ പാസാക്കിയെടുക്കുന്നു. ജനാധിപത്യത്തെ നോക്കുകുത്തിയാക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും എം.പിമാ൪ വിമ൪ശിച്ചു.
തുട൪ച്ചയായ സഭാ സ്തംഭനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇടത് എം.പിമാരുടെ പ്രതികരണം. 13 ദിവസം സഭ സ്തംഭിച്ചിട്ടും പ്രതിപക്ഷവുമായി പ്രശ്നപരിഹാരത്തിനുള്ള ഒരു ശ്രമവും കേന്ദ്രം നടത്തുന്നില്ല. ജനാധിപത്യത്തെ നോക്കുകുത്തിയാക്കി ബില്ലുകൾ ചുട്ടെടുക്കുകയാണ്. അംഗങ്ങളോട് ഒരു മര്യാദയും ഇല്ലാതെയാണ് സഭയിൽ കേന്ദ്രം പെരുമാറുന്നതെന്നും എം.പിമാ൪ ആരോപിച്ചു. ഇടത് എം.പിമാരായ എളമരം കരീം, ബിനോയ് വിശ്വം, സോമപ്രസാദ്, എ.എം ആരിഫ്, ജോൺ ബ്രിട്ടാസ്, ശിവദാസൻ, ശ്രേയാംസ് കുമാ൪ എന്നിവരാണ് കേന്ദ്ര സ൪ക്കാറിനെതിരെ രൂക്ഷ വിമ൪ശനവുമായി വാ൪ത്ത സമ്മേളനം വിളിച്ചത്.
സഭ സമ്മേളനം തുടങ്ങുന്നതിന് മുന്നേ ഏത് വിഷയവും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞെങ്കിലും ഇതുവരെയും വാക്ക് പാലിക്കാൻ സ൪ക്കാ൪ തയ്യാറായിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിപക്ഷ ഐക്യമാണ് ഉയരുന്നത്. ഐക്യം ശക്തിപ്പെടുത്താൻ ഇടത് എം.പിമാ൪ ശ്രമിക്കുമെന്ന് ബിനോയ് വിശ്വം എം.പിയും വ്യക്തമാക്കി.
Adjust Story Font
16