Quantcast

'ഗോഡ്‌സെ സിന്ദാബാദ് മുദ്രാവാക്യം, ആരതി'; ഗാന്ധിയുടെ ഘാതകന് വീണ്ടും ആദരം, വീഡിയോ

'ഇന്ന് വിപ്ലവകാരിയായ ഒരാളുടെ രക്ഷതസാക്ഷിത്വ ദിനമാണ്. നഗരത്തിലെ എല്ലാ സ്‌ക്വയറുകളിലും ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു' ഹിന്ദുമഹാസഭ വക്താവ് അർച്ചന ചൗഹാൻ

MediaOne Logo

Web Desk

  • Updated:

    2022-11-15 14:16:17.0

Published:

15 Nov 2022 12:56 PM GMT

ഗോഡ്‌സെ സിന്ദാബാദ് മുദ്രാവാക്യം, ആരതി; ഗാന്ധിയുടെ ഘാതകന് വീണ്ടും ആദരം, വീഡിയോ
X

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെക്ക് വീണ്ടും ആദരം. ഗോഡ്‌സെയെ തൂക്കിക്കൊന്ന ദിനത്തിൽ വലതുപക്ഷ സംഘടനയായ ഹിന്ദു മഹാസഭയാണ് രാഷ്ട്രപിതാവിന്റെ ഘാതകന് ആദരമർപ്പിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഇന്നാണ് പരിപാടി നടന്നത്. 'നാഥുറാം ഗോഡ്‌സെ സിന്ദാബാദ്, ഗോഡ്‌സെ അമർ രഹെ തുടങ്ങിയ മുദ്രാവാക്യങ്ങളും പരിപാടിയിൽ ഉയർത്തി. ഗാന്ധിയെ വധിച്ചതിനെ തുടർന്ന് 1949 നവംബർ 15നാണ് ഗോഡ്‌സെയെ തൂക്കിക്കൊന്നത്.

'ഇന്ന് വിപ്ലവകാരിയായ ഒരാളുടെ രക്ഷതസാക്ഷിത്വ ദിനമാണ്. നഗരത്തിലെ എല്ലാ സ്‌ക്വയറുകളിലും ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു' ഹിന്ദുമഹാസഭ വക്താവ് അർച്ചന ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ ആവശ്യം നേരത്തെ ജില്ലാ ഭരണകൂടം തള്ളിയിരുന്നു.

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ മഹാത്മാഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയുടെ ചിത്രവുമായി ഹിന്ദുമഹാസഭയുടെ തിരംഗ യാത്ര നടത്തിയിരുന്നു. യുപിയിലെ മുസഫർനഗറിലാണ് ആഗസ്റ്റ് 15ന് അഖിൽ ഭാരതീയ ഹിന്ദു മഹാസഭ വിവാദ ഘോഷയാത്ര നടത്തിയത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ വൻ വിമർശനം ഉയർന്നിരുന്നു. ഗോഡ്സെയുടെ ചിത്രം ത്രിവർണപതാക യാത്രയിൽ വഹിക്കുകയെന്നതാണ് സംഘടനയുടെ ആദർശമെന്ന് മഹാസഭ ഹിന്ദു ജില്ലാ ചെയർമാൻ ലോകേഷ് സൈനി പറഞ്ഞു. ഘോഷയാത്രയിൽ ഉൾപ്പെടുത്തിയ നിരവധി വിപ്ലവകാരികളുടെ ചിത്രങ്ങളിൽ ഒന്ന് മാത്രമാണ് ഗോഡ്‌സെയുടേത് എന്ന് ഹിന്ദു മഹാസഭ നേതാവ് യോഗേന്ദ്ര വർമ പ്രതികരിച്ചു.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ ഘാതകർക്കുവേണ്ടി ആദരമൊരുക്കി ഹിന്ദു മഹാസഭ രംഗത്ത്‌വന്നിരുന്നു. നാഥുറാം ഗോഡ്സെയ്ക്കും നാരായൺ ആപ്തെയ്ക്കും വേണ്ടിയാണ് മധ്യപ്രദേശിൽ സ്മൃതിദിനം സംഘടിപ്പിച്ചിരുന്നത്. ഗ്വാളിയോറിലെ ദൗലത്ഗഞ്ചിലുള്ള ഹിന്ദു മഹാസഭാ ആസ്ഥാനത്തായിരുന്നു 'ഗോഡ്സെ-ആപ്തെ സ്മൃതിദിവസ്' എന്ന പേരിൽ പരിപാടി നടന്നിരുന്നത്. ചത്തീസ്ഗഢിലെ റായ്പൂരിൽ നടന്ന ഹിന്ദു ധർമസൻസദിൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ കാളീചരൺ മഹാരാജിന് ചടങ്ങിൽ 'ഗോഡ്സെ-ആപ്തെ ഭാരതരത്ന' പുരസ്‌കാരം സമ്മാനിച്ചു. കാളീചരണിനൊപ്പം ഹിന്ദു മഹാസഭയുടെ നാലുനേതാക്കൾക്കും പുരസ്‌കാരം നൽകിയിട്ടുണ്ട്.

ഗ്വാളിയോറിനു പുറമെ ഇൻഡോറിലും ഗോഡ്സെ സ്മൃതിദിന പരിപാടികൾ നടന്നു. ഇൻഡോറിൽ പൊലീസ് സാന്നിധ്യത്തിൽ ഹിന്ദു മഹാസഭാ പ്രകടനവുമുണ്ടായിരുന്നു. ഗോഡ്സെയുടെ തിരഞ്ഞെടുത്ത പ്രസ്താവനകളുടെ പ്രദർശനവും നടന്നിരുന്നു.

1948 ജനുവരി 30ന് ഗോഡ്സെയെയും ആപ്തെയെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ് എല്ലാവർഷവും ജനുവരി 30ന് ഇരുവരുടെയും പേരിൽ സ്മൃതിദിനം ആചരിക്കുന്നതെന്ന് ഹിന്ദു മഹാസഭാ ദേശീയ വൈസ് പ്രസിഡന്റ് ജെയ്വീർ ഭരദ്വാജ് പറഞ്ഞു. ചർക്ക കാരണമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കരുത്. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സന്ന്യാസിമാരെയും ഏഴുലക്ഷത്തോളം മനുഷ്യരെയും കുറിച്ച് കോൺഗ്രസ്-ബിജെപി സർക്കാരുകളൊന്നും ജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്തിയിട്ടില്ലെന്നും ഭരദ്വാജ് ആരോപിച്ചു.

അതേസമയം, നാഥൂറാം വിനായക് ഗോഡ്സെയാണ് രാജ്യത്തിന്റെ യഥാർഥ നായകനെന്ന് ഹിന്ദുമഹാസഭ ദേശീയ അധ്യക്ഷൻ മുന്നാകുമാർ ശർമ അവകാശപ്പെട്ടിരുന്നു. ഗാന്ധിവധം ശരിയായ നടപടിയായിരുന്നുവെന്നും തൃശൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഗാന്ധി ഒരു തെറ്റായിരുന്നു. ഗോഡ്സെയാണ് ശരി. പാകിസ്താനും ഇന്ത്യയുമായി രാഷ്ട്രത്തെ വിഭജിക്കുകയാണ് ഗാന്ധിയും നെഹ്റുവും ചെയ്തത്. രാജ്യത്തിന്റെ ഐക്യവും ഏകതയും കാത്തുസൂക്ഷിക്കുന്നതിനാണ് ഗോഡ്സെ ഗാന്ധിയെ വധിച്ചത്. ഗോഡ്സെയുടെ പ്രവൃത്തിയെ സഭ അംഗീകരിക്കുന്നതായും ഗാന്ധിയെ തങ്ങൾ എതിർക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Tributes again to Mahatma Gandhi's assassin Nathuram Vinayak Godse.

TAGS :

Next Story