സർക്കാർ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കണം; രാജ്ഘട്ടിൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധം
അഭിഷേക് ബാനർജി എം.പി ഉൾപ്പടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നു
ഡൽഹി: സർക്കാർ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജ്ഘട്ടിൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധം. അഭിഷേക് ബാനർജി എം.പി ഉൾപ്പടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നു. ഗാന്ധി ജയന്തി ദിനത്തിൽ പ്രതിഷേധിക്കാൻ നേരത്തെ തന്നെ തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബംഗാളിൽ നിന്നുളള തൃണമൂൽ പ്രവർത്തകർ ഡൽഹിയിൽ എത്തുകയും രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു പ്രതിഷേധം നടന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുളള പദ്ധതികൾക്ക് മതിയായ ഫണ്ട് നൽകുന്നില്ലെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
Next Story
Adjust Story Font
16