Quantcast

വ്യാജ വാക്‌സിൻ സ്വീകരിച്ച തൃണമൂൽ എംപി ആശുപത്രിയിൽ

വ്യാജ കൊറോണ വാക്‌സിൻ സ്വീകരിച്ച തൃണമൂൽ കോൺഗ്രസ് എം.പി മിമി ചക്രബർത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസം മുമ്പാണ് എംപി വാക്സിന്‍ സ്വീകരിച്ചത്.

MediaOne Logo

Web Desk

  • Published:

    26 Jun 2021 4:07 PM GMT

വ്യാജ വാക്‌സിൻ സ്വീകരിച്ച തൃണമൂൽ എംപി ആശുപത്രിയിൽ
X

വ്യാജ കൊറോണ വാക്‌സിൻ സ്വീകരിച്ച തൃണമൂൽ കോൺഗ്രസ് എം.പി മിമി ചക്രബർത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസം മുമ്പാണ് എംപി വാക്സിന്‍ സ്വീകരിച്ചത്. ആരോഗ്യ നില മോശമായതിനെ തുടർന്നാണ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം കുറഞ്ഞ ചക്രബര്‍ത്തിക്ക് വയറുവേദന, നിര്‍ജലീകരണം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു.

കൊൽക്കത്തയിൽ നടന്ന വാക്​സിൻ ക്യാമ്പിൽ വെച്ചാണ്​ എം.പി വാക്​സിൻ സ്വീകരിച്ചത്. വാക്‌സിനെടുത്തിട്ടും മൊബൈല്‍ ഫോണില്‍ വാക്‌സിനേഷന്‍ സന്ദേശം അടക്കമുള്ള വിവരങ്ങള്‍ ലഭിക്കാതിരുന്നതോടെ സംശയം തോന്നിയ എംപിയുടെ പരാതിയാണ് സംഭവം വെളിച്ചത്ത് കൊണ്ടുവന്നത്.

നിലവില്‍ ചക്രബര്‍ത്തിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അടുത്ത കുടുംബാംഗങ്ങള്‍ പറഞ്ഞു. അതേസമയം വ്യാജ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതുമായി ചക്രബര്‍ത്തിയുടെ ശാരീരിക അസ്വസ്ഥകള്‍ക്ക് ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അവരെ പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കി. നേരത്തെതന്നെ പിത്താശയ, കരള്‍ സംബന്ധമായ അസുഖങ്ങള്‍ ചക്രബര്‍ത്തിയെ അലട്ടിയിരുന്നതായാണ് റിപ്പോര്‍ട്ട്.

തട്ടിപ്പിന് വിധേയരായി കൊല്‍ക്കത്തയില്‍ ഏകദേശം 1000ത്തോളം പേര്‍ വ്യാജ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എംപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.എ.എസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ദേബന്‍ജാന്‍ ദേബിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വാക്‌സിന്‍ തട്ടിപ്പിന് വിധേയരായി മുംബൈയില്‍ 2000ത്തോളം പേരും വ്യാജ വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

TAGS :

Next Story