തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: കെ. ബാബു സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു
കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് കെ.ബാബുവിന്റെ ഹരജി
ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തെരെഞ്ഞെടുപ്പ് കേസിൽ കെ. ബാബു സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് കെ.ബാബുവിന്റെ ഹരജി. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് എം.സ്വരാജ് സമർപ്പിച്ച ഹരജി നിലനിൽക്കുമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എം. സ്വരാജ് നേരത്തെ സുപ്രീം കോടതിയിൽ തടസവാദ ഹർജി ഫയൽ ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് റദ്ദാക്കാണമെന്ന എതിർ സ്ഥാനാർത്ഥി എം.സ്വരാജിന്റെ ഹർജിയുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അയ്യപ്പന്റെ പേര് പറഞ്ഞാണ് ബാബു തെരഞ്ഞെടുപ്പിന് വോട്ട് അഭ്യർത്ഥിച്ചതെന്നാണ് ഹർജിയിൽ എം. സ്വരാജ് ആരോപിച്ചത്. അയ്യപ്പന് ഒരു വോട്ടെന്ന സ്ലിപ്പ് സ്ഥാനാർഥി ഉപയോഗിച്ചെന്നും തെളിവ് സഹിതം സ്വരാജ് കോടതിയെ ധരിപ്പിച്ചിരുന്നു.
അയ്യപ്പന്റെ ചിത്രം പതിച്ച സ്ലിപ്പ് വിതരണം ചെയ്തതത് ജനപ്രാതിനിധ്യ നിയമത്തിന്റെ 123 ആം വകുപ്പിന്റെ ലംഘനമാണെന്ന് നിരീക്ഷിച്ചാണ് ഹരജിയുമായി മുന്നോട്ട് പോകാമെന്ന കോടതി ഉത്തരവ്. എന്നാൽ അയ്യപ്പന്റെ പേര് പറഞ്ഞു വോട്ട് ചോദിച്ചു, മതിലിൽ പ്രചാരണ വാചകങ്ങൾ എഴുതി എന്ന സ്വരാജിന്റെ ഹരജിയിലെ വാദങ്ങൾ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Adjust Story Font
16