Quantcast

ത്രിപുരയില്‍ വോട്ടെടുപ്പ് തുടങ്ങി; പ്രതീക്ഷയോടെ മുന്നണികള്‍

ടൗൺ ബോരോദോ വാലിയിൽ നിന്നും മുഖ്യമന്ത്രി മണിക് സാഹയും സബ്‌റൂമിൽ നിന്ന് ജിതേന്ദ്ര ചൗധരിയും മത്സരിക്കുന്നു

MediaOne Logo

Web Desk

  • Updated:

    16 Feb 2023 2:52 AM

Published:

16 Feb 2023 1:10 AM

tripura election
X

പ്രതീകാത്മക ചിത്രം

അഗര്‍ത്തല: ത്രിപുരയിൽ 60 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 20 സ്ത്രീകൾ ഉൾപ്പെടെ 259 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ടൗൺ ബോരോദോ വാലിയിൽ നിന്നും മുഖ്യമന്ത്രി മണിക് സാഹയും സബ്‌റൂമിൽ നിന്ന് ജിതേന്ദ്ര ചൗധരിയും മത്സരിക്കുന്നു.

വോട്ടെടുപ്പ് ദിനത്തിലെ അക്രമം ഒഴിവാക്കാൻ കനത്ത സുരക്ഷയാണ് ത്രിപുരയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസേന പൂർണമായ നിയന്ത്രണം ഏറ്റെടുത്തു. സുരക്ഷിതമായ വോട്ടെടുപ്പ് ആവശ്യപ്പെട്ട് കേന്ദ്ര തെരെഞ്ഞേടുപ്പ് കമ്മീഷനിൽ സി.പി.എം പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പ്രചാരണത്തിന് എത്തിയ കേന്ദ്ര അഭ്യന്തര മന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്നും സി.പി.എം ആരോപിക്കുന്നു. സി.പി.എം -കോൺഗ്രസ് മുന്നണി അവിശുദ്ധ ബന്ധമാണെന്ന് ബി.ജെ.പി ആരോപിക്കുന്നു.

5 വർഷം മുൻപ് നൽകിയ വാഗ്ദാനങ്ങൾ എല്ലാം ലംഘിച്ച നടത്തിയ ബി.ജെ.പിയെ പുറത്താക്കണമെന്നാണ് സി.പി.എം ജനങ്ങളോട് ആവശ്യപ്പെട്ടത്. പ്രാദേശിക പാർട്ടിയായ തിപ്ര മോതാ 20 സീറ്റുകളിൽ ശക്തമാണ്. ബാക്കി 40 സീറ്റുകളിൽ പ്രധാന മത്സരം ബി.ജെ.പിയും സി.പി.എം -കോൺഗ്രസ് മുന്നണിയും തമ്മിലാണ്.

TAGS :

Next Story