Quantcast

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്; ഇടതു മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി

ഇടതുമുന്നണി കൺവീനർ നാരായൻ കർ, സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി തുടങ്ങിയവരാണ് പ്രകടന പത്രിക പുറത്തിറക്കിയത്

MediaOne Logo

Web Desk

  • Published:

    4 Feb 2023 1:27 AM GMT

Tripura Left Front released its manifesto for the assembly election
X

ഇടതു മുന്നണിയുടെ പ്രകടന പത്രിക

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതു മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. ഇടതുമുന്നണി കൺവീനർ നാരായൻ കർ, സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി തുടങ്ങിയവരാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഭരണഘടന അവകാശങ്ങൾ ഉറപ്പുവരുത്തുമെന്ന് പറയുന്ന പ്രകടന പത്രികയിൽ സൗജന്യ വൈദ്യുതി വാഗ്ദാനവുമുണ്ട്.

സാധാരണക്കാരെയും കർഷകരെയും ലക്ഷ്യം വച്ചുള്ളതാണ് ത്രിപുരയിൽ ഇടതുമുന്നണിയുടെ പ്രകടനപത്രിക. പൗരൻമാർക്ക് മൗലികാവകാശങ്ങൾ ഉറപ്പാക്കും, മതസ്വാതന്ത്ര്യം ഉറപ്പാക്കും, മാധ്യമസ്വാതന്ത്ര്യം പുനസ്ഥാപിക്കും, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വച്ചു പൊറുപ്പിക്കില്ല തുടങ്ങിയവ ഇടത് മുന്നണി പ്രകടന പത്രിക ഉറപ്പ് നൽകുന്നു. സർക്കാർ ജീവനക്കാർക്ക് വർഷത്തിൽ രണ്ടു തവണ ഡി എ. തൊഴിലുറപ്പ് പദ്ധതിയിൽ 200 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കും. തൊഴിലാളി വിരുദ്ധ തൊഴിൽ നിയമങ്ങൾ നടപ്പാക്കില്ല.

സൗജന്യ ജലസേചനം, വിത്ത്, വളം കീടനാശിനി എന്നിവ വിതരണം ചെയ്യും. ധാന്യസംഭരണ കേന്ദ്രങ്ങൾ വർദ്ധിപ്പിക്കും. കർഷക തൊഴിലാളി വേതനം കൂട്ടും. പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ട് വരുമെന്നും വാഗ്ദാനമുണ്ട്. 2.5 ലക്ഷം പേർക്ക് സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി. ബി.ജെ.പി സർക്കാർ വെട്ടിക്കുറച്ച ജീവനക്കാർക്ക് മുഴുവൻ തൊഴിൽ നൽകുമെന്നും ഇടത് മുന്നണി വാഗ്ദാനം ചെയ്യുന്നു. ഈ മാസം 16 നാണ് ത്രിപുരയിൽ തെരഞ്ഞെടുപ്പ് .

TAGS :

Next Story