Quantcast

ത്രിപുരയില്‍ മാധ്യമസ്ഥാപനത്തില്‍ ബിജെപി അതിക്രമം, നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്

ത്രിപുരയിലെ ചില സിപിഎം ഓഫീസുകള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ തീയിട്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-09-09 05:19:38.0

Published:

9 Sep 2021 5:05 AM GMT

ത്രിപുരയില്‍ മാധ്യമസ്ഥാപനത്തില്‍ ബിജെപി അതിക്രമം, നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്
X

ത്രിപുരയില്‍ ബുധനാഴ്ച്ച നടന്ന ബിജെപി അതിക്രമത്തില്‍ പ്രതിപാദി കലാം ദിനപത്രത്തിന്‍റെ ഓഫീസ് അടിച്ചുതകര്‍ക്കപ്പെട്ടു. നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിക്രമത്തിനിടെ വാഹനങ്ങള്‍ക്കും തീയിട്ടു.

പ്രതിപാദി കലാം ദിനപത്രത്തിന്‍റെ അഗര്‍ത്തലയിലെ ഓഫീസിലാണ് മുന്നൂറോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. ഉപകരണങ്ങളും രേഖകളും നശിപ്പിച്ചെന്നും കാറുകള്‍ക്കും ബൈക്കുകള്‍ക്കും തീയിട്ടെന്നും പത്രത്തിന്‍റെ എഡിറ്റര്‍ അനല്‍ റോയ് ചൌധരി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പോലീസ് എത്രയും പെട്ടന്ന് നടപടി സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്ന് അഗര്‍ത്തല പ്രസ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

ത്രിപുരയിലെ ചില സിപിഎം ഓഫീസുകള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ തീയിട്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. രണ്ടര വര്‍ഷമായി പൂട്ടിയിട്ടിരിക്കുന്ന തങ്ങളുടെ ലോക്കല്‍ കമ്മിറ്റി ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ തീയിടുകയും ഒരു വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ടെന്ന് സിപിഎമ്മിലെ ബിജന്‍ ദര്‍ എഎന്‍ഐയോട് പറഞ്ഞു.

ബിജെപി നേതാക്കളും പ്രവര്‍ത്തകരുമടങ്ങിയ ഒരു റാലിക്ക് ശേഷമാണ് അവര്‍ ഇത്തരത്തില്‍ അക്രമം അഴിച്ചുവിട്ടത്.

TAGS :

Next Story