Quantcast

ഭര്‍ത്താവിന്‍റെ തലയറുത്ത് സഞ്ചിയിലാക്കി; ഭാര്യ അറസ്റ്റില്‍

പൊലീസെത്തുമ്പോള്‍ ഭാര്യ ഭര്‍ത്താവിന്‍റെ മൃതദേഹത്തിനരികെ ഇരിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    12 March 2022 3:48 PM GMT

ഭര്‍ത്താവിന്‍റെ തലയറുത്ത് സഞ്ചിയിലാക്കി; ഭാര്യ അറസ്റ്റില്‍
X

ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന ഭാര്യ അറസ്റ്റില്‍. ത്രിപുരയിലെ ഖോവെ ജില്ലയിലാണ് സംഭവം. പൊലീസെത്തുമ്പോള്‍ ഭാര്യ ഭര്‍ത്താവിന്‍റെ മൃതദേഹത്തിനരികെ ഇരിക്കുകയായിരുന്നു. കുടുംബ ക്ഷേത്രത്തില്‍ നിന്ന് പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ നിലയിലാണ് തല ലഭിച്ചത്.

ശനിയാഴ്ച പുലർച്ചെയാണ് സംഭവം. കൊലപാതകത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഖോവെ പൊലീസ് സൂപ്രണ്ട് ഭാനുപദ ചക്രബർത്തി പറഞ്ഞു. അമ്മയ്ക്ക് അടുത്ത കാലത്ത് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നുവെന്നും ചികിത്സയ്ക്കായി മന്ത്രവാദിയെ സമീപിച്ചിരുന്നുവെന്നുമാണ് മൂത്തമകന്‍റെ മൊഴി. എന്നാല്‍ ഡോക്ടറുടെ റിപ്പോര്‍ട്ട് പ്രകാരമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു.

ഇന്ദിര കോളനി ഗ്രാമത്തിലെ വസതിയിൽ നിന്നാണ് 42കാരിയെ അറസ്റ്റ് ചെയ്തത്. ഭർത്താവ് രബീന്ദ്ര തന്തിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍മക്കളുണ്ട്.

"എന്റെ അമ്മ സസ്യഭുക്കായിരുന്നു. എന്നാൽ ഇന്നലെ രാത്രി അമ്മ കോഴിയിറച്ചി കഴിച്ചു. ഞങ്ങൾ എല്ലാവരും ഉറങ്ങാൻ പോയി. പെട്ടെന്ന് ഞാൻ ഉണർന്ന് നോക്കിയപ്പോൾ അച്ഛന്റെ തലയറുത്ത് കിടക്കുന്നത് കണ്ടു. രക്തം പുരണ്ട ആയുധവുമായി അമ്മ നിൽക്കുന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. ഒച്ചവെച്ചപ്പോള്‍ അറുത്തെടുത്ത തല സഞ്ചിയിലാക്കി അമ്മ കുടുംബ ക്ഷേത്രത്തില്‍ കൊണ്ടുപോയിവച്ചു. ഞങ്ങള്‍ പൊലീസിനെ വിളിച്ചു. തിരിച്ച് മുറിയിലെത്തിയ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു"- മകന്‍ പറഞ്ഞു.

മൃതദേഹം കണ്ടെത്തിയെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി. സ്ത്രീയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദമ്പതികൾ തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൊലപാതകത്തിന് പിന്നില്‍ മന്ത്രവാദിയുടെ പ്രേരണയുണ്ടോ എന്ന് ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story