Quantcast

വാനും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് മരണം

വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ കുടുംബം സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം

MediaOne Logo

Web Desk

  • Published:

    21 April 2024 4:00 AM

rajasthan accident
X

ജയ്പൂര്‍: രാജസ്ഥാനിലെ ജെല്‍വാര്‍ ജില്ലയില്‍ ട്രക്കും വാനും തമ്മില്‍ കൂട്ടിയിടിച്ച് ഒമ്പത് മരണം. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മധ്യപ്രദേശിലെ കിചില്‍ച്ചിപുരില്‍ നിന്നും വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ കുടുംബം സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. മൂന്ന് പേര്‍ സംഭവ സ്ഥലത്തും ആറ് പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. പ്രാഥമിക അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി മാറ്റി.

TAGS :

Next Story