Quantcast

പാർലമെന്റിലെ ചെങ്കോൽ, മോദിയുടെ ഒൻപത് വർഷങ്ങൾ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ അറിയാം

947 ലെ അധികാര കൈമാറ്റത്തെ സൂചിപ്പിക്കാൻ ബ്രിട്ടീഷുകാർ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് സമർപ്പിച്ച ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുമെന്ന് അഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    27 May 2023 4:29 PM GMT

twitter trending
X

'എന്റെ പാർലമെന്റ് എന്റെ അഭിമാനം' #myparilamentmypride

പുതിയ പാർലമെന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച പുതിയ ട്വിറ്റർ ഹാഷ്ടാ​ഗ് ക്യാമ്പയിനായ 'എന്റെ പാർലമെന്റ് എന്റെ അഭിമാനം' ഇപ്പോഴും ട്വിറ്റർ ട്രെൻഡിങ്ങിൽ തുടരുകയാണ്. പുതിയ പാർലമെന്റിന്റെ ദൃശ്യങ്ങൾ പങ്കുവച്ചാണ് പ്രധാനമന്ത്രി ക്യാമ്പയിന് തുടക്കമിട്ടത്. എല്ലാവരോടും പുതിയ പാർലമെന്റ് ദൃശ്യങ്ങൾ പങ്കുവയ്ക്കാൻ അഭ്യർഥിച്ചാണ് മോദിയുടെ ട്വീറ്റ്.

സ്വന്തം ശബ്ദത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കാമെന്നും മോദി പറഞ്ഞു. പാർലമെന്റ് ഉദ്ഘാടനം ബിജെപി വൻ ആഘോഷമാക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഹാഷ്ടാ​ഗ് ക്യാമ്പയിൻ. പാർലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കി കോൺ​ഗ്രസ് ഉൾപ്പെടെയുള്ള 20ഓളം പ്രതിപക്ഷ പാർട്ടികൾ രം​ഗത്തുവന്നിട്ടുണ്ട്. മെയ് 28ന് രണ്ട് ഘട്ടമായാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുക.

ഒൻപത് വർഷം, ജനങ്ങളോട് നന്ദി പറഞ്ഞ് മോദി #9YearsOfModiGovernment

പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ ഒമ്പത് വർഷത്തെ അഭിനന്ദിക്കുന്നതിന് ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഒൻപത് വർഷങ്ങൾ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായതിന് പിന്നാലെയാണ് പ്രധാനമന്ത്രി നന്ദി അറിയിച്ച് രംഗത്തെത്തിയത്. ഇത് ജനങ്ങൾക്ക് വേണ്ടി കൂടുതൽ കഠിനാധ്വാനം ചെയ്യാനുള്ള കരുത്ത് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രത്തിന്റെ ചിത്രങ്ങൾ Ram Mandir

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ്. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് ആണ് തന്റെ ട്വിറ്റർ ഹാന്ഡിലിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ക്ഷേത്രത്തിന്റെ മേൽക്കൂര പണികൾ ഏറെക്കുറെ പൂർത്തിയായതായും ഗർഭഗൃഹ നിർമ്മാണം പുരോഗമിക്കുന്നതായും ചിത്രം വ്യക്തമാക്കുന്നു.

പാർലമെന്റിൽ ചെങ്കോൽ Prime Minister of India

പാർലമെന്റിൽ വെക്കാനുള്ള ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി. 1947 ലെ അധികാര കൈമാറ്റത്തെ സൂചിപ്പിക്കാൻ ബ്രിട്ടീഷുകാർ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് സമർപ്പിച്ച ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുമെന്ന് അഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

1947 ലെ അധികാര കൈമാറ്റത്തെ സൂചിപ്പിക്കാൻ ബ്രിട്ടീഷുകാർ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് സമർപ്പിച്ച ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുമെന്ന് അഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നെഹ്റുവിന്റെ ജന്മവീടായ അലഹബാദ് ആനന്ദ ഭവനിൽനിന്ന് എത്തിച്ച ചെങ്കോൽ ലോക്സഭ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപമായിരിക്കും സ്ഥാപിക്കുക.

ബൊറൂസിയയോ ബയേൺ മ്യൂണിക്കോ? Bayern

ജർമൻ ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് കിരീടം സ്വന്തമാക്കാം.അതേസമയം ഫ്രഞ്ച് ലീഗിൽ സമനില നേടിയാൽ പി.എസ്.ജിക്കും കിരീടം നിലനിർത്താം.

ബൊറൂസിയ ഡോർട്ട്മുണ്ടോ, ബയേൺ മ്യൂണിക്കോ. ഇരു ടീമുകളും പോരടിച്ച ജർമൻ ലീഗിൽ വിജയികളെ ഇന്നറിയാം. അവസാന മത്സരത്തിന് ഇരു ടീമുകളും കളത്തിലറങ്ങുമ്പോള്‍ ബൊറൂസിയക്ക് മെയിന്‍സ് ആണ് എതിരാളി. ബയേൺ, കോളിനെയും നേരിടും. ലീഗിൽ 33 കളിയിൽ ബൊറൂസിയക്ക് 70ഉം ബയേണിന് 68 പോയിന്റുമാണുള്ളത്. വൈകീട്ട് ഏഴ് മണിക്കാണ് ഇരു മത്സരവും.

TAGS :

Next Story