Quantcast

മോഡ്രിച്ചിന് റയൽ മതി... ധോണി വിഡിയോയിൽ കത്തിക്കയറി കാൻഡി ക്രഷ്; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ

ക്രൊയേഷ്യൻ താരത്തിന്റെ കരാർ 2024 ജൂൺ വരെ നീട്ടി. സൗദി ക്ലബ്ബിന്റെ വമ്പൻ ഓഫർ നിരസിച്ചാണ് 37 കാരൻ റയലിൽ തുടരാൻ തീരുമാനിച്ചത്.

MediaOne Logo

Web Desk

  • Updated:

    26 Jun 2023 2:51 PM

Published:

26 Jun 2023 2:45 PM

twitter trending
X

മണിപ്പൂർ സംഘർഷം; മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം

മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. നിലവിലെ സാഹചര്യം അമിത് ഷാ മോദിയെ ധരിപ്പിച്ചു. മണിപ്പൂരിൽ ബിജെപിയുടെ വർഗീയ ദ്രുവീകരണം അവസാനിപ്പിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉയർത്തുന്ന പശ്ചാത്തലത്തിലാണ് വിദേശപര്യടനം കഴിഞ്ഞെത്തിയ ഉടൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നത്. മണിപ്പൂരിലെ സ്ഥിതി ആഭ്യന്തരമന്ത്രി അമിത് ഷാ മോദിയെ ധരിപ്പിച്ചു . കഴിഞ്ഞ ദിവസം നടന്ന സർവകക്ഷിയോഗത്തിന്റെ വിശദാംശങ്ങളും പങ്കുവെച്ചു.

പൃഥ്വിരാജിന് ഷൂട്ടിങിനിടെ അപകടം #PrithvirajSukumaran

നടൻ പൃഥ്വിരാജിന് ഷൂട്ടിങിനിടെ അപകടം. പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. കാലിന് പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു. മറയൂരില്‍ വെച്ചായിരുന്നു വിലായത്ത് ബുദ്ധയുടെ ചിത്രീകരണം നടന്നിരുന്നത്.

എമ്പുരാന് മുമ്പ് പൃഥ്വിരാജിന്‍റേതായി സ്ക്രീനിലെത്തുന്ന മാസ് ആക്ഷൻ കഥാപാത്രമാണ് വിലായത്ത് ബുദ്ധ. മറയൂരിലെ ചന്ദനക്കാടുകളിൽ വിഹരിക്കുന്ന ഡബിൾ മോഹനൻ എന്ന ചന്ദനക്കടത്തുകാരനായാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. ഹൈറേഞ്ചിലും കാട്ടിലുമായി നടക്കുന്ന ആക്ഷൻ സീക്വൻസുകൾ സിനിമയുടെ ഹൈലൈറ്റാണ്.

തെലങ്കാനയില്‍ ബി.ആര്‍.എസ് മുന്‍മന്ത്രിമാര്‍ ഉള്‍പ്പെടെ 35 നേതാക്കള്‍ #Telangana

തെലങ്കാനയില്‍ ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചന്ദ്രശേഖര റാവുവിന്‍റെ ബി.ആര്‍.എസ് പാര്‍ട്ടിക്ക് തിരിച്ചടി. മുന്‍ മന്ത്രിമാരും മുന്‍ എം.എല്‍.എമാരും അടക്കം 35 നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു.

മുൻ മന്ത്രി ജുപള്ളി കൃഷ്ണ റാവു, മുന്‍ എം.പി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മുൻ എം.എൽ.എമാരായ പനയം വെങ്കിടേശ്വരലു, കോരം കനകയ്യ, കോടറാം ബാബു, ബി.ആർ.എസ് എം.എൽ.എ നർസ റെഡ്ഡിയുടെ മകൻ രാകേഷ് റെഡ്ഡി എന്നിവരും കോണ്‍ഗ്രസിലെത്തി.

ധോണി വിഡിയോയിൽ കത്തിക്കയറി കാൻഡി ക്രഷ്! #MSDhoni

ഐ.പി.എൽ തീർന്നിട്ടും തരംഗം അവസാനിക്കുന്നില്ല. മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിങ് ധോണിയുടെ പുതിയ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ അടക്കിഭരിക്കുന്നത്. വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസ് ധോണിക്ക് ചോക്ലേറ്റ് നൽകുന്ന വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

വിഡിയോ ആരാധകരുടെ ഹൃദയം കവരുമ്പോൾ സത്യത്തിൽ കത്തിക്കയറുന്നത് ജനപ്രിയ ഓൺലൈൻ മൊബൈൽ ഗെയിമായ 'കാൻഡി ക്രഷ് സാഗ'യാണ്. ധോണി വിഡിയോയ്‌ക്കൊപ്പം കാൻഡി ക്രഷും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്. വിഡിയോയിലെ ധോണിയുടെ ടാബ് സ്‌ക്രീനിൽ തെളിഞ്ഞ കാൻഡി ക്രഷ് തന്നെയാണ് പുതിയ സെൻസേഷനു കാരണം.

സൗദി വിളിച്ചത് വമ്പൻ തുകക്ക്; പക്ഷേ മോഡ്രിച്ചിന് റയൽ മതി "Luka Modric"

ലൂക്കാ മോഡ്രിച്ച് റയലിൽ തന്നെ തുടരും. ക്രൊയേഷ്യൻ താരത്തിന്റെ കരാർ 2024 ജൂൺ വരെ നീട്ടി. സൗദി ക്ലബ്ബിന്റെ വമ്പൻ ഓഫർ നിരസിച്ചാണ് 37 കാരൻ റയലിൽ തുടരാൻ തീരുമാനിച്ചത്. മോഡ്രിച് ലോകത്തെ തന്നെ ഏറ്റവും മികച്ച ഒഫർ നിരസിച്ചാണ് റയലിൽ തുടരാൻ തീരുമാനിച്ചതെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മോഡ്രിചിന് മുന്നിൽ നിന്ന് സൗദിയിൽ നിന്ന് ഉണ്ടായിരുന്ന ഓഫർ ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച ഓഫറുകളിൽ ഒന്നായിരുന്നു എന്നിട്ടും റയലിൽ തന്നെ നിൽക്കാൻ അദ്ദേഹം തീരുമാനിച്ച കാര്യം ഞെട്ടിക്കുന്നതാണെന്നും ഫബ്രിസിയോ പറയുന്നു.

റൊസാരിയോയിൽ മെസിയുടേത് 800ാം ഗോൾ messi

ജന്മനാട്ടില്‍ നിന്ന് ലയല്‍ മെസിയുടെ ഹാട്രിക് സമ്മാനം. തന്‍റെ ബാല്യകാല ക്ലബ്ബായ ന്യൂവെല്‍ ഓള്‍ഡ് ബോയ്സിനെതിരെ നടന്ന പ്രദര്‍ശന മത്സരത്തിലാണ് മെസി കിടിലന്‍ ഫ്രീകിക്ക് ഉള്‍പ്പെടെ ഹാട്രിക് നേടിയത്. മെസിയുടെ കരിയറിലെ 800-ാം ഗോളാണ് ഇത്.

തൻ്റെ മുപ്പത്തിയാറാം ജന്മദിനത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയിലായിരുന്നു മെസിയുടെ ഗോളുകൾ.കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ മെസി എതിരാളികളുടെ ഗോൾ വല കുലുക്കി. ബോക്സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീകിക്കില്‍ ഇടംകാല്‍ കൊണ്ട് പന്ത് മനോഹരമായി വലയിലെത്തിച്ചു. ഈ ഫ്രീകിക്ക് ഗോളിനായിരുന്നു കയ്യടികളത്രയും. നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

TAGS :

Next Story