Quantcast

രാഹുൽ ഗാന്ധി മണിപ്പൂരിൽ, പ്രക്ഷോഭത്തീയിൽ എരിഞ്ഞ് ഫ്രാൻസ്... അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ

ഇന്ന് രാവിലെ ഇംഫാലിൽ നിന്ന് മൊയ്‌റാംഗിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി മെയ്‌തേയ് വിഭാഗത്തിന്റെ ക്യാമ്പുകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു

MediaOne Logo

Web Desk

  • Published:

    30 Jun 2023 1:26 PM GMT

twitter trending
X

വെടിക്കെട്ടോടെ ഖത്തറിലെ പെരുന്നാൾ ആഘോഷം #EidMubarak

ദോഹ: വെടിക്കെട്ടോടെ പെരുന്നാള്‍ ആഘോഷിച്ച് ഖത്തര്‍. ചൂട് പോലും വകവെക്കാതെ ആയിരക്കണക്കിന് പേരാണ് ആഘോഷ കേന്ദ്രങ്ങളില്‍ ഒത്തുചേര്‍ന്നത്. കതാറയും ലുസൈലുമായിരുന്നു പെരുന്നാള്‍ ആഘോഷത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍, കതാറയില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

രാഹുൽഗാന്ധി മണിപ്പൂരിൽ #RahulGandhiInManipur

മണിപ്പൂര്‍ ഗവർണര്‍ അനുസൂയ യുകെയുമായുള്ള കൂടിക്കാഴ്ചയ്ക്കായി രാഹുൽ ഗാന്ധി രാജ്ഭവനിൽ എത്തി. ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയാണ്.അതേസമയം, സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ബീരേന്‍സിങ് രാജി വെച്ചേക്കുമെന്നാണ് സൂചന.

മണിപ്പൂര്‍ ഗവർണറെ കണ്ട് രാഹുൽ ഗാന്ധി Governor

ഇന്ന് രാവിലെ ഇംഫാലിൽ നിന്ന് മൊയ്‌റാംഗിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി മെയ്‌തേയ് വിഭാഗത്തിന്റെ ക്യാമ്പുകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. മൊയ് റാങ് പ്രദേശം സന്ദർശിക്കാത്ത മടങ്ങണമെന്ന പൊലീസിന്റെ ആവശ്യം രാഹുൽ ഗാന്ധി ഇന്നലെ നിരസിച്ചിരുന്നു . റോഡ് മാർഗം യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടിൽ പൊലീസ് ഉറച്ചു നിന്നതോടെ ഹെലികോപ്ടറിലാനു ക്യാമ്പിലെത്തിയത്. കെഞ്ചേങ് ബാം ,മൊയ്‌റാങ് കോളേജ് എന്നിവിടങ്ങളിലെ ക്യാമ്പ് ആണ് സന്ദർശിച്ചത് . മൊയ്‌റങ്ങിൽ രാഹുലിനെ സ്വീകരിക്കാൻ ആയിരക്കണക്കിന് സ്ത്രീകളാണ് എത്തിയിരുന്നത്. ഉച്ചയ്ക്ക് ശേഷം 10 സംഘടനാ നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തും.

17കാരന്റെ കൊലപാതകം: ഫ്രാൻസിൽ പ്രതിഷേധം ആളിക്കത്തുന്നു #FranceRiots

കൗമാരക്കാരനെ പോലീസ് വെടിവെച്ചുകൊന്നതിൽ ഫ്രാൻസിൽ പ്രതിഷേധം ആളിക്കത്തുന്നു. ഫ്രഞ്ച് തെരുവുകൾ കയ്യേറിയ പ്രക്ഷോഭകർ പൊലീസിന് നേരെ ആക്രമണം തുടരുകയാണ്. തെരുവുകളിൽ പോലീസിന് നേരെ ബാരിക്കേഡുകൾ സ്ഥാപിക്കുകയും തീ കത്തിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. അശാന്തിയുടെ മൂന്നാം രാത്രിയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ പാടുപെടുകയാണ്. പ്രക്ഷോഭത്തിൽ ഇതുവരെ 600-ലധികം ആളുകൾ അറസ്റ്റിലാവുകയും 200 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.

വടക്കുപടിഞ്ഞാറൻ പാരീസ് നഗരപ്രാന്തമായ നാന്ററെയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ പതിനേഴുകാരൻ വെടിവെച്ചുകൊന്നത്. പൊലീസിന് നേരെ വാഹനമോടിച്ച് കയറ്റാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് നയീല്‍ എന്ന കൗമാരക്കാരനെ പോലീസ് വെടിവെച്ചുകൊന്നത്. എന്നാൽ, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസിന്റെ വാദം കളവാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

മണിപ്പൂരിന്‍റെ മാത്രം വേദനയല്ല, ഇന്ത്യയുടെ മുഴുവൻ വേദനയെന്ന് രാഹുല്‍ ഗാന്ധി "राहुल गांधी"

മണിപ്പൂരിലെ അക്രമത്തിൽ ദുരിതമനുഭവിക്കുന്നവരെ കണ്ടപ്പോൾ ഹൃദയം തകർന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂരിന്‍റെ മാത്രം വേദനയല്ല, ഇന്ത്യയുടെ മുഴുവൻ വേദനയാണ്. സമാധാന പ്രക്രിയയിൽ തന്നാലാകുന്ന പോലെ പങ്കു വഹിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ മണിപ്പൂര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.

"മണിപ്പൂരിലെ അക്രമത്തിൽ പ്രിയപ്പെട്ടവരും വീടും നഷ്ടപ്പെട്ടവരുടെ അവസ്ഥ കാണുന്നതും കേൾക്കുന്നതും ഹൃദയഭേദകമാണ്. ഞാന്‍ കണ്ടുമുട്ടിയ ഓരോ സഹോദരന്‍റെയും സഹോദരിയുടെയും കുഞ്ഞിന്‍റെയും മുഖത്ത് സഹായത്തിനായുള്ള നിലവിളിയുണ്ട്. മണിപ്പൂരിന് ഇപ്പോള്‍ ആവശ്യം സമാധാനമാണ്. ജനങ്ങളുടെ ജീവിതവും ഉപജീവനവും സുരക്ഷിതമാക്കണം. നമ്മളുടെ എല്ലാ ശ്രമങ്ങളും ആ ലക്ഷ്യത്തിലേക്ക് ഒന്നിക്കണം"- രാഹുല്‍ പറഞ്ഞു.

രാജിയില്ലെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് #ManipurCrisis

മണിപ്പൂരില്‍ കലാപം രൂക്ഷമാകുന്നതിനിടെ രാജിനാടകവുമായി മുഖ്യമന്ത്രി ബീരേന്‍ സിങ്. മുഖ്യമന്ത്രി പദവി രാജി വെക്കാൻ ഒരുങ്ങിയ ബീരേന്‍ സിങ്ങിനെ ബി.ജെ.പി നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചു. ബീരേന്‍ സിങ് തയ്യാറാക്കിയ രാജിക്കത്ത് അനുയായികൾ കീറിക്കളഞ്ഞു. നിർണായക ഘട്ടത്തിൽ രാജിവെക്കില്ലെന്ന് ബീരേന്‍ സിങ് ട്വീറ്റ് ചെയ്തു.

നാടകീയമായ രംഗങ്ങൾക്കാണ് മണിപ്പൂർ ഇന്ന് സാക്ഷ്യം വഹിച്ചത്. മൂന്നു മണിക്ക് ഗവർണർ അനുസൂയ യു.കെയെ കണ്ട് രാജിക്കത്ത് കൈമാറാൻ ഔദ്യോഗിക വസതിയിൽ നിന്നിറങ്ങിയ ബീരേന്‍ സിങ്ങിന് രാജ്ഭവനിലേക്ക് എത്താനായില്ല. രാജിതീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് അനുയായികളും മെയ്‍തെയ് വിഭാഗവും മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും രാജ്ഭവനിലും തടിച്ചുകൂടി. മുഖ്യമന്ത്രിയുടെ വാഹനം സ്ത്രീകളടങ്ങുന്ന സംഘം തടഞ്ഞു. ഇതിനിടെയാണ് അനുയായികൾ രാജിക്കത്ത് പിടിച്ചുവാങ്ങി കീറിയതെന്നാണ് റിപ്പോർട്ട്‌.

TAGS :

Next Story