Quantcast

കർണാടക തെരഞ്ഞെടുപ്പും ബജ്‌റംഗ്ദളും, കോഹ്‌ലിയും പിഴയും, കേരളാ സ്റ്റോറി: അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്....

വിരാട് കോഹ്ലിക്കും എൽ.എസ്.ജി മെൻറർ ഗൗതം ഗംഭീറിനും മാച്ച് ഫീയുടെ നൂറു ശതമാനമാണ് പിഴ വിധിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-05-02 17:13:08.0

Published:

2 May 2023 4:59 PM GMT

Twitter trending today
X

ബജ്‌റംഗ് ദൾ

പിഎഫ്‌ഐയ്‌ക്കൊപ്പം ബജ്‌റംഗ്ദളിനെയും നിരോധിക്കുമെന്ന് കർണാടകയിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയതോടെ ആളിക്കത്തുകയാണ് വിവാദം. ഇതിനെതിരെ കർണാടകയിൽ ബിജെപിയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ദേശീയവാദ സംഘടനയായ ബജ്‌റംഗ് ദളിനെ നിരോധിത സംഘടനയായ പിഎഫ്‌ഐയുമായി താരതമ്യപ്പെടുത്തിയത് ദൗർഭാഗ്യകരമായിപ്പോയെന്ന് വിശ്വഹിന്ദു പരിഷത്ത് ആരോപിച്ചു.

കേരളാ സ്‌റ്റോറി

കേരളാ സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിയുന്നില്ല. സിനിമയുടെ ട്രെയ്‌ലറിന്റെ യൂട്യൂബ് ഡിസ്‌ക്രിപ്ഷനിൽ മാറ്റം വരുത്തിയതാണ് ഏറ്റവും പുതിയ വാർത്ത. 32000 പെൺകുട്ടികളെ മതംമാറ്റി എന്നതിന് പകരം മൂന്ന് പെൺകുട്ടികൾ എന്നതാണ് നിലവിലെ ഡിസ്‌ക്രിപ്ഷൻ. ഇന്നലെയാണ് സിനിമക്ക് സെൻസർ ബോർഡ് അനുമതി നൽകിയത്.

ചിത്രത്തിൽ 10 മാറ്റങ്ങൾ വരുത്തണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദേശിച്ചിട്ടുണ്ട്. സിനിമയിലെ ചില സംഭാഷണങ്ങൾ ഒഴിവാക്കണമെന്നാണ് എക്സാമിനിങ് കമ്മിറ്റിയുടെ നിർദേശം. കേരള മുൻ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിർദേശമുണ്ട്.

ഗോ ഫസ്റ്റ്

ഗോ ഫസ്റ്റ് വിമാനങ്ങൾ സർവീസ് നിർത്തിയതാണ് ട്വിറ്ററിൽ ഇന്ന് ചർച്ചയായ മറ്റൊരു വാർത്ത. രാജ്യവ്യാപകമായി ഗോ ഫസ്റ്റ് വിമാനങ്ങൾ സർവീസ് നിർത്തി വച്ചു എന്നാണ് വിമാനത്താവളങ്ങളെ കമ്പനി അറിയിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് സർവീസ് നിർത്താൻ കാരണമെന്നാണ് സൂചന.

വിരാട് കോഹ്‌ലി

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമായുള്ള മത്സരത്തിന് ശേഷം അരങ്ങേറിയ നാടകീയ സംഭവങ്ങളിലൂടെ പണി വാങ്ങിയിരിക്കുകയാണ് ബാംഗ്ലൂർ സൂപ്പർ താരം വിരാട് കോഹ്‌ലി.

ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം നടന്ന ലഖ്നൗ സൂപ്പർ ജയൻറ്സ് -റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ വെച്ച് വാക്കുതർക്കത്തിലേർപ്പെട്ടവർക്ക് ഐ.പി.എൽ പെരുമാറ്റചട്ടം ലംഘിച്ചതിന് ബി.സി.സി.ഐ പിഴ ഈടാക്കിയിരിക്കുകയാണ്. ആർ.സി.ബി സൂപ്പർ താരം വിരാട് കോഹ്ലിക്കും എൽ.എസ്.ജി മെൻറർ ഗൗതം ഗംഭീറിനും മാച്ച് ഫീയുടെ നൂറു ശതമാനമാണ് പിഴ വിധിച്ചത്. ലഖ്നൗവിന്റെ അഫ്ഗാൻ താരം നവീനുൽ ഹഖിന് അമ്പത് ശതമാനവും പിഴ വിധിച്ചു. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും വലിയ സംഖ്യ നഷ്ടപ്പെടുന്നത് വിലയേറിയ താരമായ കോഹ്ലിയ്ക്ക് തന്നെയാണ്.

ക്രിക്കറ്റ് കിംഗിന് 1.07 കോടി രൂപയാണ് പിഴ നൽകേണ്ടി വരിക. ഗൗതം ഗംഭീർ 25 ലക്ഷമാണ് നൽകേണ്ടത്. അഥവാ ഗംഭീറിന്റേതിനേക്കാൾ നാലു മടങ്ങിലേറെ പണം കോഹ്ലിയ്ക്ക് നഷ്ടമാകും. എന്നാൽ ഒരു ഇൻസ്ഗ്രാം പോസ്റ്റിന് എട്ട് കോടിയിലേറെ പണം വാങ്ങുന്ന താരമാണ് കോഹ്ലിയെന്നാണ് പലരും സമൂഹമാധ്യമങ്ങളിൽ പറയുന്നത്. നവീൻ 1.79 ലക്ഷമാണ് പിഴയൊടുക്കേണ്ടത്. ക്രിക്കറ്റ് നിരീക്ഷകനായ മുഫദ്ദൽ വോഹ്റയടക്കമുള്ളവരാണ് ട്വിറ്ററിൽ പിഴയുടെ കണക്കുകൾ പങ്കുവെച്ചത്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.21 പ്രകാരം ലെവൽ 2 കുറ്റമാണ് കോഹ്ലിക്കും ഗംഭീറിനുമെതിരെ ചുമത്തിയിരിക്കുന്നത്. 2.21 പ്രകാരം ലെവൽ 1 കുറ്റമാണ് നവീനുൽ ഹഖിനെതിരെയുള്ളത്.

മെറ്റ്ഗാല 2023

എല്ലാവർഷത്തെയും പോലെ തന്നെ ഫാഷന്റെ വേറിട്ട പരീക്ഷണങ്ങളാണ് ഇത്തവണയും മെറ്റ് ഗാലയിൽ അരങ്ങേറിയത്. 1 ലക്ഷം പവിഴമുത്തുകൾ പതിപ്പിച്ച ഗൗണിലായിരുന്നു ആലിയ ഭട്ടിന്റെ മെറ്റ് ഗാല അരങ്ങേറ്റം. സ്റ്റൈലിഷ് ബ്ലാക്ക് ഗൗണിൽ പ്രിയങ്ക ചോപ്ര എത്തിയപ്പോൾ വെള്ള റോസാപ്പൂക്കൾ പൊതിഞ്ഞ ഗൗണിലായിരുന്നു റിഹാന. പൂച്ച വേഷത്തിൽ രണ്ട് പേരാണുണ്ടായിരുന്നത്- ജാരെഡ് ലെറ്റോയും ദോജ ക്യാറ്റും. ന്യൂയോർക്കിലെ മ്യൂസിയം ഓഫ് ആർട്ടിലാണ് എല്ലാ വർഷവും മെറ്റ് ഗാല നടക്കുക. അന്തരിച്ച ജർമൻ ഫാഷൻ ഡിസൈനർ കാൾ ലാഗർഫെൽഡിനോടുള്ള ആദരസൂചകമായി കാൾ ലാഗർഫെൽഡ്: എ ലൈൻ ഓഫ് ബ്യൂട്ടി ആണ് ഇത്തവണത്തെ മെറ്റ് ഗാലയുടെ തീം.

കർണാടക തെരഞ്ഞെടുപ്പ്

കർണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അമിത് ഷാ നടത്തിയ പരാമർശമാണ് ട്വിറ്റർ ചർച്ച ചെയ്യുന്ന മറ്റൊരു വിഷയം. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ അമിത് ഷായുടെ പ്രസ്ഥാവനക്കെതിരെ കോൺഗ്രസ്. അമിത് ഷാ, ജെ പി നദ്ദ, യോഗി ആദിത്യനാഥ് എന്നിവർ കർണാടകയിൽ വിദ്വേഷ പ്രസംഗം നടത്തുന്നെന്നും ഇവർക്കെതിരെ കേസ് എടുക്കണമെന്നുമാണ് കോൺഗ്രസിൻറെ ആവശ്യം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കലാപങ്ങൾ ഉണ്ടാകും എന്ന് ബി.ജെ.പി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കോൺഗ്രസ് രംഗത്തുവന്നിരിക്കുന്നത്. ഇവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോൺഗ്രസ് ആവശ്യപ്പെട്ടു

ഐഫോൺ 14

മെയ് 4 മുതൽ ആരംഭിക്കുന്ന ആമസോൺ ഗ്രെയ്റ്റ് സമ്മർ സെയിലിൽ ഐഫോൺ 14ന്റെ ഓഫർ പ്രൈസ് കേട്ട് കണ്ണ് തള്ളിയിരിക്കുകയാണ് എല്ലാവരും. വെറും 39,293 രൂപയ്ക്കാണ് ആമമോൺ ഐഫോൺ14 വില്പനയ്ക്ക് വയ്ക്കുന്നത്. ലോഞ്ച് വിലയായ 79000 രൂപ കണക്കിലെടുക്കുമ്പോൾ വലിയ ഡിസ്‌കൗണ്ട് ആണിത് എന്നത് കൊണ്ടു തന്നെ സെയിലിനായി കാത്തിരിക്കുകയാണ് ഐഫോൺ പ്രേമികൾ.

മുഹമ്മദ് ഷമി

കരിയറിലെ മികച്ച പ്രകടനവുമായി മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുൻനിര ബാറ്റർമാരെ ഷമി തകർത്തെറിഞ്ഞു. ഫിൽ സാൾട്ട്, പ്രിയം ഗാർഗ്, മനീഷ് പാണ്ഡെ. റിലീ റൂസ്സോ എന്നിങ്ങനെ നാല് മുൻനിര വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.

TAGS :

Next Story