രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു
ഇന്ന് രാവിലെയാണ് രാഹുലിന്‍റെ അക്കൗണ്ട് പുനഃസ്ഥാപിച്ചത്
അക്കൗണ്ട് മരവിപ്പിച്ച് ഏഴ് ദിവസത്തിന് ശേഷമാണ് പുനഃസ്ഥാപിക്കുന്നത്. ഡൽഹിയിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതാണ് രാഹുലിന്‍റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ കാരണമായത്. രാഹുലിന്‍റെ ട്വീറ്റ് പങ്കുവച്ച കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. ഈ അക്കൗണ്ടുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്.
അതേ സമയം രാഹുലിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെ സ്വീകരിച്ച നടപടി വിശദീകരിക്കാൻ ഫേസ്ബുക്ക് ഇന്ത്യ തലവൻ സത്യ ദേവിനോട് ആഗസ്ത് 17 ന് വൈകിട്ട് അഞ്ച് മണിക്കു മുൻപ് ഹാജരാവാൻ ബാലാവകാശ കമ്മീഷൻ നിർദേശം നൽകി.
കഴിഞ്ഞ ആഴ്ചയാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയത്. ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവെച്ചതിനെ തുടർന്നാണ് രാഹുലിന്‍റെ ട്വീറ്റ് നീക്കം ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു ശനിയാഴ്ച രാത്രിയോടെ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൌണ്ട് മരവിപ്പിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചത്.
Satyameva Jayate
— Congress (@INCIndia) August 14, 2021
Adjust Story Font
16