റാണ അയ്യൂബിന്റെ ഇന്ത്യയിലെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ
ഐ.ടി ആക്ട് പ്രകാരം 2000 പ്രകാരമാണ് നടപടി
ഡൽഹി: മാധ്യമപ്രവർത്തക റാണ അയ്യൂബിന്റെ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചു. ഐടി ആക്ട് 2000 പ്രകാരമാണ് അക്കൗണ്ട് താൽക്കാലികമായി തടഞ്ഞുവെച്ചത്. റാണ അയ്യൂബ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്ററിൽ നിന്ന് ലഭിച്ച നോട്ടീസും അവർ പങ്കുവെച്ചു.
'ഹലോ ട്വിറ്റർ ..ശരിക്കും എന്താണിത്' എന്ന അടിക്കുറിപ്പോടെയാണ് റാണ അയ്യൂബ് പങ്കുവെച്ചത്. 'ഇന്ത്യയിലെ പ്രാദേശിക നിയമങ്ങൾക്കു കീഴിലെ ട്വിറ്ററിന്റെ നിയമങ്ങൾ പാലിക്കുന്നതിനായി ഐ.ടി ആക്ട് പ്രകാരം 2000 പ്രകാരം താങ്കളുടെ അക്കൗണ്ട് ഞങ്ങൾ മരവിപ്പിച്ചിരിക്കുന്നു. ഈ ഉള്ളടക്കം മറ്റെവിടെങ്കിലും ലഭ്യമാകും എന്നായിരുന്നു ട്വിറ്റർ നൽകിയ നോട്ടീസ്. റാണയുടെ ട്വീറ്റ് നിരവധി പേർ പങ്കുവെക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
റാണ അയ്യൂബിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ച നടപടി ഭീകരമാണെന്നും അടുത്തത് ആരാണെന്ന് നോക്കിയാൽ മതിയെന്നും ടെന്നിസ് താരം മാർട്ടിന നവരതിലോവ പ്രതികരിച്ചു. തനിക്കും സമാനമായി ഇമെയിൽ ലഭിച്ചതായി പ്രസാർ ഭാരതി മുൻ സി.ഇ.ഒ ശശി ശേഖർ വെമ്പട്ടിയും ട്വിറ്ററിൽ കുറിച്ചു.
Adjust Story Font
16