Quantcast

യു.പിയിൽ മണൽ കയറ്റിയ ട്രക്ക് കാറിന് മുകളിൽ മറിഞ്ഞ് നവദമ്പതികൾക്ക് ദാരുണാന്ത്യം

ട്രക്ക് ഡ്രൈവർക്കം ക്ലീനർക്കും ഗുരുതരമായി പരിക്കേറ്റു

MediaOne Logo

Web Desk

  • Published:

    19 Feb 2022 4:00 AM GMT

യു.പിയിൽ മണൽ കയറ്റിയ ട്രക്ക് കാറിന് മുകളിൽ മറിഞ്ഞ് നവദമ്പതികൾക്ക് ദാരുണാന്ത്യം
X

മണൽ കയറ്റിയ ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞ് നവദമ്പതികൾ മരിച്ചു. ഉത്തർപ്രദേശിലെ മെയിൻപുരിയിലെ ദന്നഹലിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ഭാര്യയും ഭർത്താവും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ട്രക്ക് ഡ്രൈവർക്കം ക്ലീനർക്കും ഗുരുതരമായി പരിക്കേറ്റു. ആഗ്ര സ്വദേശിയായ കരൺ കുമാർ ബാഗേലും ഭാര്യയുമാണ് മരിച്ചത്. ലഖ്നൗവിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും.

മെയിൻപുരിയിലെ കിരാത്പൂർ പൊലീസ് പോസ്റ്റിന് മുന്നിലാണ് അപകടം. മണൽ നിറച്ച ട്രക്ക് നിയന്ത്രണം വിട്ട് കാറിന്റെ മുകളിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറയുന്നു.

ട്രക്ക് മറിഞ്ഞതോടെ സ്ഥലത്ത് ആളുകൾ കൂട്ടം ചേരുകയും സംഘർഷമുണ്ടാകുകയും ചെയ്തു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയാണ് മരിച്ച ദമ്പതികളുടെ മൃതദേഹം പുറത്തെടുത്തത്. ഇവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

TAGS :

Next Story