മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ പി.എ ആയി ചമഞ്ഞ് 15 ലക്ഷം രൂപ തട്ടിയെടുത്തു; രണ്ട് യുവാക്കള്‍ അറസ്റ്റിൽ
അലക്കുകാരായ മല്ലേഷ് കല്ലൂരിയില്‍ നിന്നാണ് പണം തട്ടിയത്
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പേഴ്സണൽ അസിസ്റ്റന്റായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ടു യുവാക്കൾ അറസ്റ്റിൽ. അലക്കുകാരനിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത സുഹാസ് മഹാദിക്, കിരൺ പാട്ടീൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. 46 കാരനായ മല്ലേഷ് കല്ലൂരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
മല്ലേഷ് കല്ലൂരിയുടെ ജോലി സ്ഥലം ചേരി പുനരധിവാസ അതോറിറ്റി (എസ്ആർഎ) പദ്ധതി പ്രകാരം പുനർവികസനം നടത്തുമെന്ന് അറിപ്പ് അറിയിച്ചിരുന്നു. അതിനിടെ കല്ലൂരിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ധോബി ഘട്ട് റസിഡന്റ്സ് സൊസൈറ്റിയുടെ പ്രസിഡന്റ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകിയതായും കല്ലൂരി അറിഞ്ഞു. ഈ സംഭവത്തിൽ ഇടപെടാൻ സഹായം ചോദിച്ചാണ് തന്‍റെ നാട്ടുകാരന്‍ കൂടിയായ സുഹാസ് മഹാദിക്കിനെ മല്ലേഷ് കല്ലൂരി സമീപിക്കുന്നത്.
ഉപമുഖ്യമന്ത്രിയായ ഫഡ്നാവിസിന്റെ പിഎമാരില്‍ ഒരാളെ തനിക്ക് അറിയാമെന്ന് പ്രതികളിലൊരാളായ സുഹാസ് മഹാദിക് കല്ലൂരിയോട് പറഞ്ഞു. മഹാദിക് പറഞ്ഞതനുസരിച്ച് വാട്‌സ്ആപ്പിലേക്ക് രേഖകളെല്ലാം അയച്ചുനൽകി. 35 ലക്ഷം രൂപ നൽകിയാൽ പി.എ സഹായിക്കുമെന്നും പ്രതി വിശ്വസിപ്പിച്ചു. ഇതനുസരിച്ച് ഫഡ്നാവിസിന്റെ ഔദ്യോഗിക വസതിക്ക് സമീപം മല്ലേഷ് കല്ലൂരി മറ്റൊരു പ്രതിയായ കിരൺ പാട്ടീലിനെ പരിചയപ്പെടുത്തി. മഹാരാഷ്ട്ര സ്റ്റേറ്റ് എന്നെഴുതിയ ഐ.ഡി കാർഡും പാട്ടീൽ ധിരിച്ചിരുന്നു.
എന്നാൽ 35 ലക്ഷം രൂപ നൽകാനാകില്ലെന്നും പരമാവധി 12 ലക്ഷം രൂപ നൽകാമെന്നും കല്ലൂരി ഇവരെ അറിയിച്ചു. തുടർന്ന് 15 ലക്ഷം രൂപ ദക്ഷിണ മുംബൈയിലെ എയർ ഇന്ത്യ കെട്ടിടത്തിന് സമീപത്ത് വെച്ച് ഇരുവരും ചേർന്ന് കൈപറ്റിയെന്ന് പൊലീസ് പറയുന്നു. രണ്ടുമണിക്കൂറിനുള്ളിൽ ആവശ്യമായ രേഖ തയ്യാറാക്കുമെന്ന് പ്രതികൾ ഉറപ്പ് നൽകിയിരുന്നു. എന്നാൽ രേഖ ലഭിക്കാത്തതിനെത്തുടർന്ന് മൊബൈൽ ഫോണിൽ വിളിച്ചുനോക്കിയെങ്കിലും ഓഫ് ചെയ്ത നിലയിലായിരുന്നു. താൻ വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയ കല്ലൂരി പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Two men have been arrested for allegedly cheating a laundryman of ₹ 15 lakh
Adjust Story Font
16