Quantcast

ജമ്മു കശ്‌മീരിൽ രണ്ട് ഭീകരർ പിടിയിൽ; തോക്കും വെടിയുണ്ടകളും കണ്ടെടുത്തു

സുരക്ഷ സേനയും ജമ്മു കശ്‌മീർ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

MediaOne Logo

Web Desk

  • Published:

    22 Dec 2024 9:16 AM GMT

ജമ്മു കശ്‌മീരിൽ രണ്ട് ഭീകരർ പിടിയിൽ; തോക്കും വെടിയുണ്ടകളും കണ്ടെടുത്തു
X

ഡൽഹി: ജമ്മു കശ്‌മീരിൽ രണ്ട് ഭീകരരെ പിടികൂടിയതായി സൈന്യം. ബരാമുള്ളയിൽ നിന്നാണ് ഭീകരർ പിടിയിലായത്. ഇവരിൽ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തു. സുരക്ഷ സേനയും ജമ്മു കശ്‌മീർ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

അനന്ത്നാഗിലെ അർവാനി ഗ്രാമത്തിലെ താമസക്കാരായ റാഷിദ് ഭട്ട്, സാജിദ് ഇസ്മായിൽ ഹാറൂ എന്നിവരാണ് അറസ്റ്റിലായത്. ഒരു പിസ്റ്റൾ, അഞ്ച് വെടിയുണ്ടകൾ, രണ്ട് ചൈനീസ് ഹാൻഡ് ഗ്രനേഡുകൾ, 10,600 രൂപ എന്നിവ ഇവരിൽ നിന്ന് സുരക്ഷാ സേന കണ്ടെടുത്തു. സോപോർ പോലീസ്, 32 രാഷ്ട്രീയ റൈഫിൾസ് ഉദ്യോഗസ്ഥർ, സിആർപിഎഫ് എന്നിവരുൾപ്പെടെയുള്ള സുരക്ഷാ സേനയുടെ സംയുക്ത സംഘം യാർബുഗിൽ നടത്തിയ പരിശോധനയിലാണ് ഭീകരർ പിടിയിലായത്.

TAGS :

Next Story