ബാർബിക്യൂ അടുപ്പ് കെടുത്താതെ ഉറങ്ങി; 2 യുവാക്കൾ വിഷപ്പുക ശ്വസിച്ച് മരിച്ചു
കൊടൈക്കനാലിൽ വിനോദയാത്രക്കെത്തിയ യുവാക്കളാണ് മരിച്ചത്
കൊടൈക്കനാൽ: ബാർബിക്യൂ ചിക്കൻ പാചകം ചെയ്ത ശേഷം തീകെടുത്താതെ കിടന്നുറങ്ങിയ യുവാക്കൾ വിഷപ്പുക ശ്വസിച്ച് മരിച്ചു. തമിഴ്നാട് കൊടൈക്കനാലിൽ വിനോദയാത്രക്കെത്തിയവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ട്രിച്ചിയിൽ നിന്ന് നാലംഗ സംഘമാണ് കൊടൈക്കനാലിലെത്തിയത്.
വിഷപ്പുക ശ്വസിച്ച് ആനന്ദബാബു, ജയകണ്ണൻ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സഹോദരന്മാരായ രണ്ട് പേർ മറ്റൊരു മുറിയിൽ ഉറങ്ങിയതിനാലാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരം കൊടൈക്കനാലിലെത്തിയ സംഘം രാത്രിയിൽ ലിവിങ് റൂമിൽ ബാർബിക്യൂ പാചകം ചെയ്തിരുന്നു. എന്നാൽ ഇവർ ബാർബിക്യൂ അടുപ്പിലെ തീ പൂർണമായും കെടുത്താതെയാണ് ഉറങ്ങാൻ കിടന്നത്. വാതിലുകളും ജനലുകളും അടച്ചതോടെ മുറിയിൽ വിഷപുകനിറഞ്ഞതാണ് ഇരുവരുടെയും ജീവൻ കവർന്നതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Adjust Story Font
16