Quantcast

യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ് അഹ്മദാബാദിൽ​; മോദി സ്വീകരിച്ചു

വൈബ്രൻഡ്​ ഗുജറാത്ത്​ ഉച്ചകോടിയിൽ പ​ങ്കെടുത്തു

MediaOne Logo

Web Desk

  • Published:

    9 Jan 2024 6:16 PM GMT

uae president arrived at Ahmadabad
X

യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ് യാന്​ അഹ്മദാബാദിൽ ഹൃദ്യമായ സ്വീകരണം. അസർബൈജാൻ സന്ദർശനം പൂർത്തീകരിച്ചു മടങ്ങും വഴിയാണ് ശൈഖ്​ മുഹമ്മദ്​ അഹ്മദാബാദിൽ ഇറങ്ങിയത്​. വൈബ്രൻഡ്​ ഗുജറാത്ത്​ ഉച്ചകോടിയിൽ പ​ങ്കെടുക്കാനാണ്​ സന്ദർശനം.

അഹ്​മദാബാദ്​ വിമാനത്താവളത്തിൽ യുഎ.ഇ പ്രസിഡൻറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിൽ സ്വീകരിക്കാനെത്തി. തന്റെ പ്രിയ സഹോദരനാണ്​ ശൈഖ്​ മുഹമ്മദെന്ന്​ മോദി പറഞ്ഞു. തുടർന്ന്​ വാഹനത്തിൽ ഇരുവരും അഹ്​മദാബാദ്​ നഗരത്തിലൂടെ ജനങ്ങളെ അഭിവാദ്യം ​ചെയ്​ത്​ വൈബ്രൻഡ്​ ഗുജറാത്ത്​ ഉച്ചകോടി വേദിയിലേക്ക്​ നീങ്ങി.

ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്​ധം അതിശക്​തമാണെന്നും വിവിധ തുറകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കി മുന്നോട്ടു പോകുമെന്നും​ മോദി പറഞ്ഞു. വൈബ്രൻഡ്​ ഗുജറാത്തി​​ൻറെ ഭാഗമായി ഒരുക്കിയ യു.എ.ഇ പവലിയന്റെ ഉദ്​ഘാടനം മന്ത്രി താനി ബിൻ അഹമദ്​ അൽ സിയൂദി നിർവഹിച്ചു.

യു.എ.ഇയുടെ ഇന്ത്യൻ അംബാസഡർ അബ്​ദുന്നാസർ ജമാൽ അൽഷാലി, ലുലു ഗ്രൂപ്പ്​ മേധാവി എം.എ യൂസുഫലി എന്നിവരും ഉദ്​ഘാടന ചടങ്ങിൽ സംബന്​ധിച്ചു. യു.എ.ഇ പവലിയൻ പ്രധാനമ​ന്ത്രി മോദിയും സന്ദർശിച്ചു.

അഹ്​മദാബാദിൽ ആരംഭിക്കുന്ന ലുലു ഹൈപ്പർമാർക്കറ്റിന്റെ മോഡലും യു.എ.ഇ പവലിയനിലെ ലുലു സ്​റ്റാളിൽ ഒരുക്കിയിട്ടുണ്ട്​. സാമ്പത്തിക, നിക്ഷേപ സഹകരണ രംഗത്ത്​ വൻകുതിച്ചുചാട്ടം നടത്താൻ ഇന്ത്യക്കും യു.എഇക്കും സാധിച്ചതിന്റെ കൂടുൽ തെളിവാണ്​ വൈബ്രൻഡ്​ ഗുജറാത്ത്​ ഉച്ചകോടിയിലെ യു.എ.ഇ പങ്കാളിത്തം. സമഗ്ര സാമ്പത്തിക സഹകരണ കരാർ യാഥാർഥ്യമായതോടെ കയറ്റിറക്കുമതി രംഗത്ത്​ വൻമുന്നേറ്റമാണ്​ ഉഭയകക്ഷി തലത്തിൽ ഉണ്ടായിരിക്കുന്നത്​.

അടുത്ത മാസം അബൂദബിയിൽ കൂറ്റൻ ഹിന്ദുക്ഷേത്രത്തി​ന്റെ ഉദ്​ഘാടന ചടങ്ങിൽ ​പ​ങ്കെടുക്കാൻ നരേന്ദ്ര മോദി യു.എ.ഇയിൽ എത്തുന്നുണ്ട്​. പതിനാലിനാണ്​ ഉദ്​ഘാടന ചടങ്ങ്​. ജനുവരി 13ന്​ അബൂദബിയിൽ അര ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരെ അഭിസംബോധന ചെയ്​ത്​ മോദി സംസാരിക്കും.

TAGS :

Next Story